രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് അ​തീ​വ ര​ഹ​സ്യ​മാ​യി, പോ​ലീ​സി​ന്‍റെ പ​ഴു​ത​ട​ച്ച നീ​ക്കം;ഇന്ന് കോടതിയിൽ ഹാജരാക്കും

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ കാ​ന​ഡ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ മു​ത​ൽ പോ​ലീ​സ് അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് നീ​ങ്ങി​യ​ത്. യു​വ​തി​യി​ൽ നി​ന്നു വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സ് വ​ഴി മൊ​ഴി സ്വീ​ക​രി​ച്ച​ശേ​ഷം ര​ണ്ട്
ദി​വ​സ​മാ​യി എം​എ​ൽ​എ​യു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ എ​പി​എം ഹോ​ട്ട​ലി​ന്‍റെ 2002 ന​മ്പ​ർ റൂ​മി​ൽ നി​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. വ​നി​ത പോ​ലീ​സ്
ഉ​ള്‍​പ്പെ​ടേ​യു​ള്ള സം​ഘം രാ​ഹു​ല്‍ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലേ​ക്ക് രാ​ത്രി 12ന് ​എ​ത്തു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം മു​റി​യി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ
എം​എ​ല്‍​എ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്.രാ​ത്രി ത​ന്നെ റോ​ഡ് മാ​ർ​ഗം രാ​ഹു​ലി​നെ അ​ന്വേ​ഷ​ണ​സം​ഘം പ​ത്ത​നം​തി​ട്ട​യി​ലെ എ​ആ​ർ ക്യാ​ന്പി​ലേ​ക്ക് എ​ത്തി​ച്ചു. ഇ​വി​ടെ
രാ​ഹു​ലി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

പു​തി​യ പ​രാ​തി​യി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി. ലൈം​ഗി​ക പീ​ഡ​നം, ഗ​ർ​ഭ​ഛിദ്രം, സാ​മ്പ​ത്തി​ക ചൂ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. പു​റ​ത്തു പ​റ​ഞ്ഞാ​ൽ പി​താ​വി​നെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍
പ​റ​യു​ന്നു. രാ​ഹു​ലി​നെ​തി​രാ​യ നി​ർ​ണാ​യ​ക തെ​ളി​വു​ക​ള്‍ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

ബലാത്സംഗ പരാതിയിൽ ഇന്ന് പുലർച്ചയോടെ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ
എംഎൽഎയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത
രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ പരാതിയിൽ യുവതി പറയുന്നത്.

പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്നും സാമ്പത്തികമായി ചൂഷണം
ചെയ്‌തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ
യുവതിയെ ബലാത്സംഗം ചെയ്തത് എന്നാണ് സൂചന. പുലർച്ചയോടെ പൊലീസ് നടത്തിയ
നിർണായക നീക്കത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.



ഹോട്ടലിൽ എത്തിയ പൊലീസ് സംഘം റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു.
ശേഷം മുറിയിൽ മാറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് 12.15ഓടെ
മുറിയിലെത്തി 12.30ഓടെ കസ്റ്റഡി നടപടി പൂർത്തിയാക്കുകയായിരുന്നു. ക്രൂരമായ
ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര
ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇമെയിൽ വഴി നൽകിയ പരാതിയിലാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും
കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!