അഗ്രി സ്റ്റാർട്ടപ്പ് ശിൽപശാല നടത്തി

കോട്ടയം: കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരപദ്ധതിയുടെ ഭാഗമായി അഗ്രി
സ്റ്റാർട്ടപ്പ് പ്രശ്ന നിർണയ ശിൽപശാല നടത്തി. കർഷകർ നേരിടുന്ന
പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാശ്വത പരിഹാരം
കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം
ജോയീസ് ആർക്കേഡിൽ നടന്ന പരിപാടിയിൽ കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനി
പ്രതിനിധികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ട് അപ്പ് ഉടമകൾ, ഉദ്യോഗസ്ഥർ
തുടങ്ങിയവർ പങ്കെടുത്തു. കർഷകരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഏകീകൃത
ഡിജിറ്റൽ ശേഖരത്തിൽ സൂക്ഷിക്കുകയും പരിഹരിക്കാനുതകുന്ന സാങ്കേതികവിദ്യ
 വികസിപ്പിച്ചെടുക്കുകയും ചെയ്യും.കേര റീജിയണൽ പ്രൊജക്റ്റ്
ഡയറക്ടർ സാഹിദ് മുഹമ്മദിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ കൃഷി ഓഫീസർ
സി. ജോ ജോസ് ഉദ്ഘാടനം ചെയ്തു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ മിനി ജോർജ്
മുഖ്യപ്രഭാഷണം നടത്തി. കേര പ്രൊക്യൂർമെൻറ് ഓഫീസർ സുരേഷ് സി. തമ്പി പദ്ധതി
വിശദീകരിച്ചു. കേര റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു കെ. മാത്യു, കേര
സ്റ്റാർട്ട് അപ്പ് മിഷൻ പ്രോഗ്രാം ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരൻ, കേര
പ്രൊജക്റ്റ് ടെക്നിക്കൽ സ്പെഷ്യലിസ്റ്റ് ശ്രീബാല അജിത് എന്നിവർ
പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!