കഴുത്തില്‍ കത്തിവച്ച് മാല പൊട്ടിച്ച കള്ളനെ അതേ കത്തിവച്ച് വിരട്ടി 77കാരി.. ആലപ്പുഴയിലെ ഇപ്പോഴത്തെ താരം അമ്പലപ്പുഴ സ്വദേശിയായ 77കാരിയായ മഹിളാമണി അമ്മയാണ്.
മാലപൊട്ടിക്കാനായി എത്തിയ കള്ളൻ മഹിളാമണി അമ്മയുടെ കഴുത്തില്‍ കത്തി വച്ചു. ആ കത്തി പിടിച്ചുവാങ്ങിയതോടെ പകച്ചു പോയ കള്ളൻ മാല വഴിയില്‍ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പദ്മകുമാറിനെയാണ് മഹിളാമണിയമ്മ നേരിട്ടത്. പിന്നീട് പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു. വീട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം ഉണ്ടായത്. റോഡില്‍ വച്ച വട്ട നിന്നയാള്‍ മഹിളാമണിയെ മതിലിനോട് ചേർത്ത് പിടിച്ച് അടിച്ചു. ഇതിന് ശേഷം കത്തി കഴുത്തില്‍ വച്ച് മാല പറിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്ടന്നുണ്ടായ അക്രമത്തില്‍ പതറിയെങ്കിലും മനസാന്നിധ്യം കൈവിടാതിരുന്ന 77കാരി പിച്ചാത്തി പിടിച്ച് വാങ്ങുകയായിരുന്നു. ഇതോടെ അക്രമിക്ക് നില തെറ്റി. മാലയും പൊട്ടിച്ചാണ് ഇയാള് ഓടിയത്.
ആദ്യം മുന്നോട്ട് ഓടിയെങ്കിലും ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ 77കാരിയുടെ മുന്നിലൂടെ തന്നെ വീണ്ടും ഓടുകയായിരുന്നു. മഹിളാമണി അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടിച്ചെങ്കിലും മാല ഇയാളില്‍ നിന്ന് കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒരു സ്ത്രീ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മാല ഇയാള്‍ വലിച്ചെറിഞ്ഞത് കണ്ടതായി പറയുന്നത്. പിന്നാലെ നടത്തിയ തെരച്ചിലില്‍ ആദ്യം മാലയും പിന്നാലെ മറ്റൊരിടത്ത് നിന്ന് താലിയും കണ്ടെത്തുകയായിരുന്നു.
മാല ഇടണ്ടാന്ന് പൊലീസ് പറഞ്ഞതോടെ മാല ഊരി വച്ചിരിക്കുകയാണ് 77കാരി. സംഭവത്തിന് പിന്നാലെ മേഖലയില്‍ എല്ലാവരും മാല ഊരിയെന്നാണ് 77കാരി ചിരിയോടെ പ്രതികരിക്കുന്നത്. ഇനി മാലയിടുന്നില്ല, ശരീരം മാത്രം നോക്കിയാ മതിയല്ലോ പേടി വേണ്ടല്ലോയെന്ന നിലപാടിലാണ് 77കാരിയുള്ളത്.
77-ാം വയസ്സിലും അസാമാന്യ ധൈര്യം പ്രകടിപ്പിച്ച മഹിളാമണി അമ്മയുടെ വാർത്ത ശരിക്കും പ്രചോദനമാണ്. ആപൽഘട്ടത്തിൽ പതറാതെ വിരലിലെണ്ണാവുന്ന സെക്കൻഡുകൾക്കുള്ളിൽ പ്രതികരിക്കാൻ കഴിഞ്ഞതാണ് മാലയും ജീവനും രക്ഷിക്കാൻ അവരെ സഹായിച്ചത്.
അമ്പലപ്പുഴയിലെ ഈ സംഭവം നമുക്ക് നൽകുന്ന ചില പ്രധാന പാഠങ്ങൾ ഇവയാണ്:
മഹിളാമണി അമ്മയിൽ നിന്ന് പഠിക്കേണ്ട കാര്യങ്ങൾ
മനസ്സാന്നിധ്യം: കഴുത്തിൽ കത്തി വെച്ചിട്ടും ഭയന്ന് പിന്മാറാതെ, ആയുധം തന്നെ പിടിച്ചുവാങ്ങിയ അവരുടെ ധൈര്യം എടുത്തുപറയേണ്ടതാണ്.
സമയോചിതമായ ഇടപെടൽ: അക്രമിക്ക് ചിന്തിക്കാൻ സമയം കൊടുക്കാതെ പ്രതിരോധിച്ചത് അയാളെ മാനസികമായി തളർത്തി.
സംഭവത്തിന് ശേഷം ആഭരണങ്ങൾ ധരിക്കുന്ന കാര്യത്തിൽ അവർ എടുത്ത തീരുമാനം (സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത്) പ്രായോഗികമായ ഒന്നാണ്.
പൊലീസ് നിർദ്ദേശിക്കുന്നത് പോലെ, ഒറ്റപ്പെട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോഴും പ്രായമായവർ തനിച്ച് പുറത്തിറങ്ങുമ്പോഴും സ്വർണ്ണാഭരണങ്ങൾ പരമാവധി ഒഴിവാക്കുന്നത് ഇത്തരം ആക്രമണങ്ങൾ തടയാൻ സഹായിക്കും. മഹിളാമണി അമ്മ പറഞ്ഞതുപോലെ, “ശരീരം മാത്രം നോക്കിയാൽ മതിയല്ലോ, പേടി വേണ്ടല്ലോ” എന്ന ചിന്ത ഇന്നത്തെ കാലത്ത് വലിയൊരു മുൻകരുതലാണ്.

For my Vietnamese brothers and sisters, check out v9betvietnam. Seems like a decent option with good coverage of local sports.