മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ പൂജരാജാക്കൻമാരുടെ
തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ചരിത്രപ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം ഇന്നു വൈകുന്നേരം. രാത്രി ഏഴിന് കറിക്കാട്ടൂര്‍ കപ്പേളയില്നിന്നാരംഭിക്കുന്ന പ്രദക്ഷിണം മണിമല ടൗണ്‍ ചുറ്റി പള്ളിയിലെത്തിച്ചേരും. പ്രദക്ഷിണം പള്ളിയിലെത്തുമ്പോള്‍ നക്ഷത്രത്താല് നയിക്കപ്പെട്ട് ഉണ്ണി ഈശോയെ ലക്ഷ്യമാക്കി നീങ്ങി അവസാനം കാലിത്തൊഴുത്തില്‍ ദിവ്യപൈതലിനെ കണ്ടു സ്വര്‍ണം, മീറ, കുന്തിരിക്കം എന്നിവ
സമര്‍പ്പിച്ചതിന്റെ പ്രതീകമായി പള്ളിയില്‍ കാഴ്ചവയ്പ്പും നടത്തും.
മുത്തുക്കുടകളേന്തി ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം കേരളത്തിലെതന്നെ
വലിയ വിശ്വാസ പ്രഘോഷണമാണ്. പ്രദക്ഷിണത്തെ നിരവധി പ്ലോട്ടുകളും ആയിരക്കണക്കിന് മുത്തുക്കുടകളും ചെണ്ടമേളവും ബാന്‍ഡ് മേളവും വര്‍ണാഭമാക്കും. മണിമലക്കാരുടെ ഒത്തുചേരലിന്റെ ദിനം കൂടിയാണ് ഇന്ന്. വിദേശങ്ങളിലും കേരളത്തിനു പുറത്തും ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലുള്ളവരും കേരളത്തിനകത്തുതന്നെ മറ്റു
പ്രദേശങ്ങളിലേക്കു കുടിയേറിയവരും മണിമലയില്‍ ഇന്ന് ഒരുമിച്ചുകൂടും. വികാരി ഫാ. ഏബ്രഹാം തയ്യിൽനെടുംപറന്പിൽ, അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് ചിറയിൽ, കൈക്കാരൻമാർ എന്നിവർ നേതൃത്വം നൽകും.
മണിമലയിൽ ഇന്ന് ഗതാഗത നിയന്ത്രണം
മണിമല: ഹോളി മാഗി ഫൊറോന പള്ളിയിലെ തിരുനാൾ പ്രദക്ഷിണത്തോടനുബന്ധിച്ച് ഇന്ന് വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകുന്നേരം 6.30 മുതൽ രാത്രി പത്തു വരെയാണ് ഗതാഗത നിയന്ത്രണം. റാന്നി ഭാഗത്തുനിന്ന് പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങൾ പൊന്തൻപുഴ, ചാരുവേലി, പഴയിടം വഴി
പോകേണ്ടതാണ്.റാന്നി ഭാഗത്തുനിന്ന് ചങ്ങനാശേരി, കോട്ടയം ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങൾ പൊന്തൻപുഴ-ചുങ്കപ്പാറ-കോട്ടാങ്ങൽ വഴിയും പൊന്തൻപുഴ-ചുങ്കപ്പാറ-കോട്ടാങ്ങൽ-കടുക്കടവ് പാലം-ആനക്കല്ല്-പൊട്ടുകുളം, പ്ലാക്കൽപടി വഴിയും
പൊന്തൻപുഴ-ചുങ്കപ്പാറ-കോട്ടാങ്ങൽ-കടുക്കടവ് പാലം-മൂങ്ങാനി വഴിയും പോകാവുന്നതാണ്.റാന്നി ഭാഗത്തുനിന്ന് കൊടുങ്ങൂർ-പാലാ ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ
ചാരുവേലി-പഴയിടം വഴി മുലേപ്ലാക്കൽ എത്തി പോകേണ്ടതാണ്.

Heard some buzz about salambetgame. Anyone made any cash on it? Thinking of giving it a spin: salambetgame
123win44 has become my favorite online casino. The promotions are regular and the platform user-friendly. Worth a try! Start Winning Now with 123win44
**mitolyn reviews**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.