ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ പ്രദേശവാസികൾ ശ്വസിക്കുന്നത് വളരെ മോശം, ഗുരുതരം എന്നീ വിഭാഗങ്ങളിൽ പെടുന്ന വായുവാണ്. ഡിസംബർ പകുതിയായതോടെ ഡൽഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു. ചിലയിടങ്ങളിൽ ഇത് തീവ്രമായ 1000 കടക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേ പ്രകാരം എൺപത്തിരണ്ട് ശതമാനത്തിലേറെ പേർ വായുമലിനീകരണം മൂലം തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് പറയുന്നു.
ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 34,000 പേരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയത്. ഇതിൽ എൺപത്തിരണ്ട് ശതമാനം പേരാണ് തങ്ങൾക്ക് അടുത്ത് പരിചയമുള്ള ഒന്നോ അതിലധികമോ പേർ വായുമലിനീകരണം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് വ്യക്തമാക്കിയത്. 28ശതമാനം പേർ തങ്ങൾക്ക് അത്തരത്തിലുള്ള നാലോ അതിൽ കൂടുതലോ പേരെ അറിയാമെന്ന് വ്യക്തമാക്കി.
ഇതുകൂടാതെ വായുമലിനീകരണംമൂലം സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുന്നുവെന്ന് സർവേ വ്യക്തമാക്കുന്നു. വായുമലിനീകരണം സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളെ ദീർഘകാലം നേരിടാനുള്ള സാമ്പത്തികാവസ്ഥയുണ്ടാകുമോ എന്നതിൽ ആശങ്കപ്പെടുന്നവരും നിരവധിയാണ്. വിഷമയമുള്ള വായുമൂലം ഡൽഹി വിടാൻ തയ്യാറെടുക്കുന്ന എട്ടുശതമാനം പേരുമുണ്ടെന്ന് സർവേയിൽ പറയുന്നു.
**aquasculpt**
aquasculpt is a premium fat-burning supplement meticulously formulated to accelerate your metabolism and increase your energy output.