കാഞ്ഞിരപ്പള്ളി: അമ്മമാര്‍ കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും
കാവലാളാണെന്നും മാതൃവേദിയുടെ മദ്ധ്യസ്ഥയായ പരി.കന്യകാമറിയം ദൈവത്തില്‍
ആശ്രയിച്ചതുപോലെ നാം ദൈവത്തിലാശ്രയിക്കണമെന്നും സഹമദ്ധ്യസ്ഥയായ
വി.മോനിക്കായും, വി.ജിയന്നായും കുടുംബത്തെ വലിയ പ്രതിസന്ധിയില്‍
കാത്തതുപോലെ നമ്മുടെ കുടുംബത്തില്‍ കാവലായി, കരുതലായി, കരുത്തായി
നില്‍ക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍
ഓര്‍മ്മിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ 30-ാം
വാര്‍ഷികം വിഷന്‍ 2സ25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 9.30ന് കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ.തോമസ് വെണ്‍മാന്തറ
പരി.കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ രൂപതാ
പ്രസിഡന്റ് ശ്രീമതി.ജിജി ജേക്കബ് പുളിയംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.
വ്യത്യസ്ത കലാപരിപാടികള്‍ സമ്മേളനത്തെ മികവുറ്റതാക്കി. മാതൃവേദിയുടെ 30-ാം
വാര്‍ഷികത്തിന്റെ സ്മാരകമായി ക്രമീകരിച്ച സുവനീര്‍ “സുകൃതം” പ്രകാശനം
ചെയ്തു.ഫൊറോന തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍
ഹൈറേഞ്ച് മേഖലയിലെ മികച്ച ഫൊറോനയായി കുമളിയും, ലോറേഞ്ച് മേഖലയിലെ മികച്ച
ഫൊറോനായായി കാഞ്ഞിരപ്പള്ളിയും, തെക്കന്‍ മേഖലയിലെ മികച്ച ഫൊറോനായായി
എരുമേലിയും തെരഞ്ഞെടുക്കപ്പെട്ടു. ഇടവതതലത്തിലുള്ള പ്രവര്‍ത്തമികവിന്റെ
അടിസ്ഥാനത്തില്‍ 600 ല്‍ കൂടുതല്‍ കുടുംബങ്ങളുള്ള A വിഭാഗത്തില്‍ സെന്റ്
ജോര്‍ജ്ജ് ചര്‍ച്ച് മേരികുളവും, 300 നു മുകളില്‍ കുടുംബങ്ങളുള്ള B
വിഭാഗത്തില്‍ സെന്റ് മേരീസ് ചെറുവള്ളിയും, 200 ല്‍ കൂടുതല്‍ കുടുംബങ്ങളുള്ള
C വിഭാഗത്തില്‍ സെന്റ് ആന്റണീസ് വണ്ടന്‍മേടും, 100 ല്‍ കൂടുതല്‍
കുടുംബങ്ങളുള്ള D വിഭാഗത്തില്‍ സെന്റ് ജോസഫ് കൊച്ചുതോവാളയും, 75 ല്‍ താഴെ
കുടുംബങ്ങളുള്ള E വിഭാഗത്തില്‍ സെന്റ് ജോസഫ് പുറക്കയവും സമ്മാനങ്ങള്‍
കരസ്ഥമാക്കി. രൂപതാ സെക്രട്ടറി ശ്രീമതി. സ്വപ്ന റോയി കടന്തോട്
റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ ഫാ.ജോസഫ്
വെള്ളമറ്റത്തില്‍ ആമുഖ സന്ദേശം നല്‍കി. ശ്രീ.സണ്ണി തോമസ് ഇടിമണ്ണിക്കല്‍
ആശംസകള്‍ നേരുകയും ചെയ്തു. രൂപതയിലെ 148 ഇടവകയില്‍ നിന്നുള്ള അമ്മമാര്‍
സമ്മേളനത്തില്‍ സംബന്ധിച്ചു.സമ്മേളനത്തിന് രൂപതാ ഡയറക്ടര്‍ ഫാ.
മാത്യു ഓലിക്കല്‍ സ്വാഗതവും, ആനിമേറ്റര്‍ സി.റോസ്മി നന്ദിയും
രേഖപ്പെടുത്തി. ബ്രദര്‍ മാണി കിഴക്കേത്തലയ്ക്കല്‍, രൂപതാ എക്‌സിക്യുട്ടീവ്
അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.ഫോട്ടോ അടിക്കുറിപ്പ്കാഞ്ഞിരപ്പള്ളി
രൂപതാ മാതൃവേദിയുടെ വാര്‍ഷികം പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍
രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

**aquasculpt**
aquasculpt is a premium fat-burning supplement meticulously formulated to accelerate your metabolism and increase your energy output.