കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായി.
ഇന്നലെ രണ്ടുതവണ സ്വർണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികിൽ എത്തിയിരുന്നു. രണ്ടുതവണയാണ് ഏറ്റവും ഉയർന്ന വിലയുടെ പുതിയ റെക്കോഡുകൾ കുറിച്ചത്. രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച് 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്റെ വില 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു. 720 രൂപ കൂടി കൂടിയാൽ ഒരുലക്ഷം രൂപയിൽ എത്തുമായിരുന്നു.ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില.
A5 game? Yeah, I’ve heard some whispers around the gaming community. Might be worth a look to see what the fuss is about. Worth a punt, just be smart and responsible at a5 game!