കോട്ടയം :കേരള കോൺഗ്രസിന് ലഭിക്കുന്ന ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവി ജോസ് മോൻ മുണ്ടയ്ക്കലിന് ലഭിക്കും. ജോസ്മോൻ മുണ്ടക്കലിന് കുറവിലങ്ങാട് സീറ്റ് നൽകിയപ്പോഴും പിന്നീടും പാർട്ടി നേതാക്കളായ പി. ജെ. ജോസഫും, മോൻസ് ജോസഫും ഈ കാര്യം പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫിന് വിജയിക്കാൻ ബുദ്ധിമുട്ടുള്ള കുറവിലങ്ങാട് ഡിവിഷനിൽ മത്സരിച്ചു ജയിച്ചു എന്നുള്ളതാണ് ജോസ് മോൻ മുണ്ടക്കലിന്റെ പ്രധാന നേട്ടം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി കോൺഗ്രസും ജോസഫ് ഗ്രൂപ്പുമായി വീതം വെയ്ക്കണമെന്ന നിലപാടിലാണ് യു.ഡി. എഫ്. ജില്ലാ നേതൃത്വവും . ആദ്യ ടേമും പ്രസിഡൻ്റ് പദവിയും സംബന്ധിച്ച് വരും ദിവസങ്ങളിൽ ചർച്ച നടക്കും.കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നാല് അംഗങ്ങൾ ആണ് ജില്ലാ പഞ്ചായത്തിൽ ഉള്ളത് .ജോസ്‌മോൻ മുണ്ടക്കൽ ,തോമസ് കുന്നപ്പള്ളി ,അജിത് മുതിരമല,വിനു ജോബ് എന്നിവരാണവർ .

Yo, 881bet, huh? Felt pretty standard to me. Nothing crazy impressive, but nothing that will blow up in your face either if you know what I mean? 881bet