കൂവപ്പള്ളി: ഇന്‍ഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയില്‍ തുടക്കമായി. ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നിന്ന് മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കത്തിച്ചു നല്‍കിയ ദീപശിഖ ദേശീയചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഏറ്റുവാങ്ങി സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ടിന് കൈമാറി. കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയ്ക്കുവേണ്ടി പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ ഏറ്റുവാങ്ങിയ ദീപശിഖ തെക്കന്‍ മേഖല പ്രസിഡന്റ് ഏറ്റുവാങ്ങി എരുമേലി, റാന്നി, പത്തനംതിട്ട കാര്‍ഷിക താലൂക്കുകളിലൂടെ പ്രയാണം നടത്തി.ഇന്ന് (ചൊവ്വ) ലോറേഞ്ച് മേഖല ദീപശിഖ പ്രയാണം ഉച്ചയ്ക്ക് ഒന്നിന് പൊന്‍കുന്നം കാര്‍ഷിക താലൂക്കിലെ ഇളങ്ങുളത്ത് നിന്ന് ആരംഭിച്ച് പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, വെളിച്ചിയാനി, മുണ്ടക്കയം, പെരുവന്താനം കാര്‍ഷിക താലൂക്കുകളിലൂടെ പ്രയാണം നടത്തി പെരുവന്താനത്ത് സമാപിക്കും. ഹൈറേഞ്ച് മേഖല ദീപശിഖ പ്രയാണം നാളെ (17, ബുധന്‍)് ഉച്ചകഴിഞ്ഞ് മൂന്നിന് പെരുവന്താനത്തു നിന്ന് ആരംഭിച്ച് 4.30ന് ഉപ്പുതറ കാര്‍ഷിക താലൂക്കില്‍ എത്തും. തുടര്‍ന്ന് 18ന് ഉപ്പുതറ, കുമളി, അണക്കര, മുണ്ടിയെരുമ, കട്ടപ്പന താലൂക്കുകളിലൂടെ പ്രയാണം നടത്തി കട്ടപ്പനയില്‍ സമാപിക്കും.പരിപാടികള്‍ക്ക് കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. മാത്യു പനച്ചിക്കല്‍, ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ട്രഷറര്‍ ടോം ജോസ് പറമ്പില്‍, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍,മേഖല പ്രസിഡന്റുമാരായ ഷാബോച്ചന്‍ മുളങ്ങാശേരി, സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, തോമസ് കൊട്ടാടിക്കുന്നേല്‍ ഭാരവാഹികളായ സി.എ. ജോസ് പൂവത്തോലി ചെറ്റയില്‍, ജോസ് വടക്കേടത്ത്, ജിനീഷ് കല്ലുംമാക്കല്‍, മോളി ജോസഫ് കണ്ണമുണ്ടയില്‍, ടോണി പന്തലാടിക്കല്‍, തങ്കച്ചന്‍ കൈതയ്ക്കല്‍, ജോസ് ജൂലിയന്‍, ഷൈനി ജോര്‍ജ് കോരോത്ത്, ജോര്‍ജുകുട്ടി കടിയക്കുഴി, റെജി തോമസ് തൈപ്പറമ്പില്‍ , റ്റുബിന്‍ തോമസ് മാടപ്പാട്ട്, ലില്ലിക്കുട്ടി ബാബു കുറ്റിപ്ലാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഫോട്ടോ….ഇന്‍ഫാം രജതജൂബിലി ദക്ഷിണമേഖല, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ദീപശിഖപ്രയാണങ്ങള്‍ കൂവപ്പള്ളിയില്‍ നിന്ന് ആരംഭിച്ചപ്പോള്‍. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, തോമസ് തുപ്പലഞ്ഞിയില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ജോസ് തറപ്പേല്‍, ഫാ. ജോസ് മോനിപ്പള്ളി, ജോസ് ഇടപ്പാട്ട്, ഡോ. പി.വി.മാത്യു പ്ലാത്തറ, അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ജോസ് താഴത്തുപീടിക, തോമസുകുട്ടി വാരണത്ത് തുടങ്ങിയവര്‍ മുന്‍നിരയില്‍.

9dgame7, sounds pretty futuristic! Let’s see what kind of games they’ve got. Maybe I’ll find a new favorite. 9dgame7