ആലപ്പുഴ : വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വധുവിനെ വരന്‍ ആശുപത്രി കിടക്കയില്‍ മിന്നുകെട്ടി. ഇതിന് ശേഷം
മണ്ഡപത്തില്‍ വിവാഹസദ്യയും വിളമ്പി.തുമ്പോളി സ്വദേശി ഷാരോണും
ആവണിയുമാണ് അസുഖകരമായ സാഹചര്യത്തിലും വിവാഹിതരായത്.വെളളിയാഴ്ച ഉച്ചയ്‌ക്ക്
12.12 നും 12.25 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം
നടക്കേണ്ടിയിരുന്നത്.വിവാഹത്തിനായി തണ്ണീര്‍മുക്കത്ത് ബ്യൂട്ടീഷ്യന്റെ
അടുത്തു പോയി മടങ്ങവെ വധു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആദ്യം
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു
വിവാഹം നടക്കേണ്ടിയിരുന്നത്. അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും
ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. ആരോഗ്യനിലയില്‍
വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ആശുപത്രിയില്‍
താലികെട്ടാന്‍ തീരുമാനിച്ചത്. ആവണിക്കു നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ
എല്ലിനും പൊട്ടലുണ്ട്. ശനിയാഴ്ച ശസ്ത്രക്രിയ നടക്കും. ആവണിയുടെ
കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റു. ഇവരെ മെഡിക്കല്‍
കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
