എരുമേലി :ശബരിമല സീസണിൽ എരുമേലിയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ക്യാമ്പുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബെഡ് ഷീറ്റുകൾ വിതരണം ചെയ്തു .എരുമേലി എസ് ബി ഐ മാനേജർ രഞ്ജിത്ത് സിംഗ് ശബരിമല എരുമേലി ഹെൽത്ത് കോർഡിനേറ്റർ ഡോ .റിക്‌സോണ് കൈമാറി .ഹെൽത്ത് സൂപ്പർ വൈസർ പ്രമോദ് ബാബു ,എസ് ബി ഐ അസി മാനേജർ വിഷ്ണു രാജ് ,ഹെൽത്ത് സൂപ്പർവൈസർ ഷീന എന്നിവർ പ്രസംഗിച്ചു .
