കെ സി ജോർജുകുട്ടി എലിവാലിക്കരയിൽ ആദ്യ ജനവിധിക്കായി പത്രിക നൽകി

മുക്കൂട്ടുതറ :കെ സി ജോർജുകുട്ടി ആദ്യ ജനവിധിക്കായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക ഇന്ന് സമർപ്പിച്ചു .പാർട്ടി ഇല്ലാതെ ജീവിതം എന്താണെന്നറിയാത്ത മുക്കൂട്ടുതറക്കരുടെ പ്രിയ സഖാവ് വർഷങ്ങളായി സി പി എം ഏരിയ കമ്മിറ്റി അംഗമായ മുക്കൂട്ടുതറ ഇരുമേടയിൽ കെ സി ജോർജുകുട്ടി എരുമേലി പഞ്ചായത്തിലെ എലിവാലിക്കര വാർഡിലാണ് ജനവിധി തേടുന്നത് . ഭാര്യ സി പി എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ തങ്കമ്മ ജോർജുകുട്ടി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ചേനപ്പാടി ഡിവിഷനിൽ മത്സരിക്കുന്നുണ്ട് .25 വർഷത്തോളം സിപിഎം മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറിയായിരുന്ന കെ സി ജോർജ്കുട്ടി ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് . കഴിഞ്ഞ തവണ ജോർജ്കുട്ടിയുടെ ഭാര്യയും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ തങ്കമ്മ ജോർജ്കുട്ടി ജയിച്ച വാർഡാണ് എലിവാലിക്കര. ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വൻ ആണ് 1995 മെയ് 14 നു നടന്ന ഇവരുടെ വിവാഹത്തിന് നെത്ര്വതം വഹിച്ചത് .നാടിൻറെ വികസനത്തിന് ഇടതു സർക്കാർ നൽകുന്ന വികസന തുടർച്ച ഉറപ്പുനൽകിയാണ് സഖാവ് കെ സി ജോർജൂട്ടിയുടെ പ്രചാരണം .

6 thoughts on “കെ സി ജോർജുകുട്ടി എലിവാലിക്കരയിൽ ആദ്യ ജനവിധിക്കായി പത്രിക നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!