കേരളത്തിൽ 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ ആധാർ അതോറിറ്റി, തൃശൂരിൽ ASK വരുന്നതിൽ സന്തോഷമറിയിച്ച് സുരേഷ് ഗോപി

രാജ്യമൊട്ടാകെ 473 പുതിയ ആധാർ സേവനകേന്ദ്രങ്ങൾ തുറക്കും തിരുവനന്തപുരം : കേന്ദ്ര സർക്കാരിൻ്റെ UIDAI (Unique Identification Authority of India) എടുത്ത സുപ്രധാന തീരുമാന പ്രകാരം, കേരളത്തിൽ നിലവിലുള്ള ഒരു കേന്ദ്രത്തിന് പുറമേ 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ പോകുന്നതായി സുരേഷ് ഗോപി എം പി .സുരേഷ് ഗോപി തന്റെ ഫേസ് ബുക്ക് പേജ് വഴിയാണ് താൻ നടത്തിയ ഇടപെടലിനെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചത് .ഫേസ് ബുക്ക് കുറുപ്പ് “കേന്ദ്ര സർക്കാരിൻ്റെ UIDAI (Unique Identification Authority of India) എടുത്ത സുപ്രധാന തീരുമാന പ്രകാരം, കേരളത്തിൽ നിലവിലുള്ള ഒരു കേന്ദ്രത്തിന് പുറമേ 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ പോകുന്നു!ഇതിൽ എനിക്ക് ഏറ്റവും അഭിമാനകരമായ കാര്യം, ഈ അത്യാധുനിക കേന്ദ്രങ്ങളിൽ ഒന്ന് നമ്മുടെ തൃശ്ശൂരിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു എന്നതാണ്.”

ഈ പുതിയ ASK, 2026 മാർച്ച് 14-ഓടെ തൃശ്ശൂരിൽ പ്രവർത്തനസജ്ജമാകും. ഇത് രണ്ടാം ഘട്ടത്തിൽ (Phase 2) വരുന്ന ഏക കേന്ദ്രമാണ്. പുതിയ കേന്ദ്രം വരുന്നതോടെ, ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ്, പൊതുജനങ്ങളുടെ പരാതി പരിഹാരം തുടങ്ങിയ എല്ലാ സേവനങ്ങളും ജില്ലാ തലത്തിൽ തന്നെ എളുപ്പത്തിൽ ലഭ്യമാകും.ഇതൊരു തുടക്കം മാത്രമാണ്. സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലുമായി 14 കേന്ദ്രങ്ങൾ വരുമ്പോൾ, ആധാർ സേവനം എല്ലാവർക്കും പ്രാപ്യമാവുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.”രാജ്യമൊട്ടാകെ 473 പുതിയ ആധാർ സേവനകേന്ദ്രങ്ങൾ തുറക്കുമെന്നും ആധാർ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ആനി ജോയ്‌സ് വി ആണ് വിവരം അറിയിച്ചിരിക്കുന്നത് .ഇനിലവിൽ ഇപ്പോൾ രാജ്യമൊട്ടാകെ 82 ആധാർ സേവാ കേന്ദ്രങ്ങൾ ആണ് പ്രവർത്തിക്കുന്നത് . ആദ്യ ഘട്ടത്തിൽ 2025 ഡിസംബറിൽ കേരളത്തിൽ പുതിയ ഒരു കേന്ദ്രവും , രണ്ടാം ഘട്ടത്തിലാണ് തൃശ്ശൂരിൽ തുറക്കുന്നത് . മൂന്നാം ഘട്ടത്തിൽ 2026 സെപ്റ്റംബർ 14 ന് 12 പുതിയ കേന്ദ്രങ്ങളും കേരളത്തിൽ തുറക്കുമെന്ന് ആധാർ അതോറിറ്റി അറിയിച്ചു .നിലവിൽ കേരളത്തിൽ ആധാർ അതോറിറ്റി നേരിട്ട് നടത്തുന്ന ഒരു ആധാർ സേവാ കേന്ദ്രം മാത്രമാണ് ഉള്ളത് .ആധാറിന്റെ പേര് തിരുത്തൽ ,ജനം തിയ്യതി മാറ്റം എന്നിവയിൽ അക്ഷയ കേന്ദ്രങ്ങൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട് ഇപ്പോൾ .നിയമവും ,ഡോക്ക്യൂമെന്റസ് കാര്യങ്ങളും കഠിനമായതോടെ കൂടുതൽ ആധാർ എൻറോൾമെൻറ് റദ്ദ് ആകുന്ന സാഹചര്യവും ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ നേരിടുന്നുണ്ട് .ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് ആധാർ അതോറിറ്റിയുടെ നേരിട്ടുള്ള ആധാർ സേവന കേന്ദ്രം ഗുണം ചെയ്യുമെന്ന് അക്ഷയ സംരംഭകരും കരുതുന്നു .

6 thoughts on “കേരളത്തിൽ 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ ആധാർ അതോറിറ്റി, തൃശൂരിൽ ASK വരുന്നതിൽ സന്തോഷമറിയിച്ച് സുരേഷ് ഗോപി

  1. Sau khi xác nhận thành công, bạn có thể đăng nhập vào tài khoản của mình và bắt đầu trải nghiệm các trò chơi hấp dẫn tại đăng nhập 66b . Lưu ý, mỗi người chỉ được phép có một tài khoản để đảm bảo tính công bằng và tránh các rắc rối về bảo mật. TONY12-19

  2. Tính công bằng tại 888slot 888 slot login được đảm bảo thông qua hai cơ chế chính: hệ thống RNG đã chứng nhận và chính sách minh bạch thông tin. Mọi tỷ lệ trả thưởng (RTP) đều được công khai và được kiểm toán định kỳ bởi các đơn vị độc lập. TONY12-19

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!