കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപ വർധിച്ച് 11,245 രൂപയായി. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചു. രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു ശേഷം വര്‍ധിക്കുന്നതാണ് കണ്ടത്. രാവിലെ 88,360 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്കുശേഷം 89,080 രൂപയിലെത്തുകയായിരുന്നു. കുറച്ച് ദിവസമായി സ്വര്‍ണവില കൂടിയും കുറഞ്ഞു നില്‍ക്കുന്ന അവസ്ഥയിലാണ്.
സെപ്തംബർ ആദ്യം 77,000ത്തിൽ നിന്ന പവൻ വിലയാണ് പിന്നീട് 80,000ത്തിലേക്ക് കുതിച്ചത്. സെപ്തംബർ 16ന് 82,000ത്തിലെത്തിയ സ്വർണവില പിന്നീട് സെപ്തംബർ 23ന് 84,000 കടന്നു. സെപ്തംബർ അവസാനം 86,000 കടന്ന പവൻ വില ഒക്ടോബർ ആദ്യവാരത്തിൽ തന്നെ 87,000ത്തിലെത്തി. പിന്നീട് കുതിച്ച സ്വർണവില ഒക്ടോബറിൽ 90,000 കടന്നു.
4 einheiten hgh
References:
hgh musculation dosage, https://hack.allmende.io/xI8H_y7zSb-Pga6PpYOW5A,