വാക്‌സിനേഷനും ഓട്ടിസവും: ശ്രീധര്‍ വെമ്പുവിന്റെ വാദം തള്ളി ആരോഗ്യവിദഗ്ധര്‍

സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു വാക്സിനേഷനെക്കുറിച്ച് ഉന്നയിച്ച വിചിത്രവാദമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചാവിഷയം. കുട്ടിക്കാലത്തെ വാക്സിനേഷൻ ഓട്ടിസം നിരക്ക് വർധിക്കുന്നതിന് കാരണമായേക്കാമെന്ന് ശ്രീധർ വെമ്പു വാദമുന്നയിച്ചു. എന്നാൽ, ഈ വാദം അടിസ്ഥാനരഹിതമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവിദഗ്ധർ രംഗത്തെത്തി. ആളുകളുടെ ജീവൻ രക്ഷിക്കുന്ന രോഗപ്രതിരോധ പദ്ധതികളിലുള്ള പൊതുജന വിശ്വാസം തകർക്കാൻ ഇത്തരം വാദങ്ങൾ ഇടയാക്കുമെന്നും ഇവർ അഭിപ്രായപ്പെട്ടു.

ആഗോളതലത്തിൽ, ഏകദേശം 25-ലധികം പഠനങ്ങൾ വാക്സിനും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന (WHO), സെൻ്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) എന്നിവരും ഇക്കാര്യത്തെ പിന്തുണയ്ക്കുന്നു. 6,50,000-ത്തിൽ അധികം കുട്ടികളെ ഉൾപ്പെടുത്തി 2019-ൽ നടന്ന ഒരു ഡാനിഷ് പഠനത്തിൽ, വാക്സിൻ എടുക്കാത്തവരെ അപേക്ഷിച്ച് വാക്സിൻ എടുത്ത കുട്ടികൾക്ക് ഓട്ടിസം വരാനുള്ള സാധ്യത കൂടുതലല്ലെന്ന് കണ്ടെത്തിയിരുന്നു.

5 thoughts on “വാക്‌സിനേഷനും ഓട്ടിസവും: ശ്രീധര്‍ വെമ്പുവിന്റെ വാദം തള്ളി ആരോഗ്യവിദഗ്ധര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!