നേട്ടങ്ങളുടെ അഭിമാനപ്രദർശനവുമായി സഹകരണമേഖല

കോട്ടയം: സംസ്ഥാനത്തിന്റെ വികസനത്തിനായി സഹകരണമേഖല നൽകിയ സംഭാവനകളുടെ
നേർരേഖയായി വിഷൻ 2031 സഹകരണ സെമിനാറിൽ സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
വീണ എൻ. മാധവൻ അവതതരിപ്പിച്ച റിപ്പോർട്ട്.സാമൂഹ്യക്ഷേമം,
സാമ്പത്തിക വികസനം, ഡിജിറ്റൽ പരിവർത്തനം എന്നിവ ലക്ഷ്യമിട്ടു സഹകരണവകുപ്പ്
നടത്തിയ  പദ്ധതികളുടെയും നേട്ടങ്ങളുടെയും  സമഗ്ര അവലോകനമായി റിപ്പോർട്ട്. മുറ്റത്തെ മുല്ല പദ്ധതി ഗ്രാമീണ,
മലയോര മേഖലകളിലെ സ്ത്രീകളെയും താഴെത്തട്ടിലുള്ള തൊഴിലാളികളെയും അമിത പലിശ
ഈടാക്കുന്ന നിയമവിരുദ്ധ പണമിടപാടുകാരിൽ നിന്ന് രക്ഷിക്കാൻ 2018-ൽ
കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി. ഒരാൾക്ക് 1,000 മുതൽ 50,000
വരെ വായ്പ നൽകുന്നു. 2025 മാർച്ച് 31 വരെ 1,092 പ്രാഥമിക കാർഷിക വായ്പാ
സഹകരണ സംഘങ്ങൾ വഴി 4,477.79 കോടി രൂപ എട്ടു ലക്ഷത്തിലധികം അംഗങ്ങൾക്ക്
വിതരണം ചെയ്തു. കെയർ ഹോം പദ്ധതി 2018-ലെ പ്രളയത്തിലും
പ്രകൃതിക്ഷോഭങ്ങളിലും വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമിച്ച്
നൽകുന്നതിനായി സഹകരണ വകുപ്പ് ആരംഭിച്ച പദ്ധതി. ആദ്യഘട്ടത്തിൽ 2093 വീടുകൾ
പൂർത്തിയാക്കി കൈമാറി. തൃശ്ശൂരിലെയും കണ്ണൂരിലെയും ഭവന സമുച്ചയങ്ങൾ
പൂർത്തിയാക്കി കൈമാറി. പാലക്കാടും മലപ്പുറത്തും നിർമാണം പുരോഗമിക്കുന്നു. അംഗസമാശ്വാസ നിധിഗുരുതരമായ
കാൻസർ, വൃക്കരോഗങ്ങൾ, പക്ഷാഘാതം, ഹൃദയ ശസ്ത്രക്രിയ, അപകടങ്ങൾ തുടങ്ങിയവ
ബാധിച്ചവർക്കും, മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് വായ്പയുടെ ബാധ്യത
ഏറ്റെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ധനസഹായം നൽകുന്ന ഒരു
ക്ഷേമപദ്ധതിയാണിത്. ഏഴു ഘട്ടങ്ങളിലായി ഇതുവരെ 46,310 ഗുണഭോക്താക്കൾക്ക്
97.44 കോടി രൂപ അനുവദിച്ചു. ഉത്സവകാല വിപണി ഇടപെടൽ ഉത്സവകാലങ്ങളിലെ
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കൺസ്യൂമർ ഫെഡ് മുഖേന താൽക്കാലിക
വിപണികൾ ഒരുക്കുന്നു. ഈ വിപണികളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ
സബ്സിഡിയോടെ വിതരണം ചെയ്യുന്നു. 2025-ലെ ഓണ വിപണിയിൽ 1,800 ചന്തകൾ വഴി
157.42 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചു.  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിവായ്പാ
കുടിശ്ശികയുള്ളവർക്ക് ആശ്വാസം നൽകാനും സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക
ആരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതി. 2025 ജനുവരി രണ്ടു
മുതൽ ഏപ്രിൽ 30 വരെ നടന്ന പദ്ധതിവഴി 1.6 ലക്ഷത്തിലധികം വായ്പാക്കാർക്ക്
573.13 കോടിയുടെ ഇളവ് ലഭിച്ചു. ഇതുവഴി സംഘങ്ങളിലേക്ക്  4,685.61 കോടി
രൂപയുടെ വരുമാനം ഉണ്ടായി.സഹകാരി സാന്ത്വനംഅശരണരായ
സഹകാരികൾക്ക് ധനസഹായം നൽകുന്ന പദ്ധതി. സഹകരണ മേഖലയിൽ പ്രവർത്തിച്ചവരോ
നിലവിൽ പ്രവർത്തിക്കുന്നവരോ ആയ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ
താഴെയുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. രോഗചികിത്സയ്ക്കായി പരമാവധി 50,000
രൂപയും മരണപ്പെട്ടാൽ കുടുംബത്തിന് പരമാവധി  25,000 രൂപയും സഹായം ലഭിക്കും.  സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണംകേരള
സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ
നേരിട്ട് എത്തിച്ചു നൽകുന്നതിൽ സഹകരണ സംഘങ്ങളിലെ ജീവനക്കാരാണ് പ്രധാന പങ്ക്
വഹിക്കുന്നത്. ഓരോ മാസവും 21 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം
ചെയ്യുന്നു.  കാർഷിക, സാമ്പത്തിക പദ്ധതികൾകർഷകർ
ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് സംസ്‌കരിച്ച് വിൽപന നടത്തുക എന്ന
ലക്ഷ്യത്തോടെ കാപ്കോസ്, പാപ്കോസ് എന്നീ സഹകരണ സംഘങ്ങൾ രൂപീകരിച്ചു.  കേരളത്തിലെ
78 റവന്യൂ താലൂക്കുകളിൽ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ
ഉൾപ്പെടുത്തി ധാന്യ സംഭരണശാലകൾ രൂപീകരിക്കുന്ന പദ്ധതി. ഭക്ഷ്യസുരക്ഷ
വർദ്ധിപ്പിക്കുന്നതിനും വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും
ഇത് ലക്ഷ്യമിടുന്നു. പ്രവാസികൾക്കായി ‘പ്ലാന്റ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ’ പദ്ധതി കേരളത്തിലെ
36.5 ലക്ഷം പ്രവാസികളുടെ കൈവശമുള്ള കൃഷിയോഗ്യമായ ഭൂമി ഏറ്റെടുത്ത്
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലൂടെ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചറൽ
പഴങ്ങൾ കൃഷി ചെയ്തു വിപണനം ചെയ്യുന്ന പദ്ധതി. ഒരു നിശ്ചിത കാലയളവിനുശേഷം
വരുമാനം നൽകുന്ന തോട്ടം ഭൂമിയോടൊപ്പം പ്രവാസിക്ക് തിരികെ നൽകും. കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ഷൻ മാനേജ്മെന്റ് ആപ്ലിക്കേഷൻ സഹകരണ
സംഘങ്ങളിലെ പരിശോധനാ നടപടികളുടെ കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം
എന്നിവ വർധിപ്പിക്കാനായി സഹകരണ വകുപ്പ് വികസിപ്പിച്ച സമഗ്ര ഡിജിറ്റൽ
പ്ലാറ്റ്‌ഫോം. ഇതുവരെ 3,349 പരിശോധനകൾ പൂർത്തീകരിച്ചു.  യൂണിഫോം സോഫ്റ്റ്‌വേർ സംസ്ഥാനത്തെ
മുഴുവൻ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലും അവയുടെ ശാഖകളിലും ഏകീകൃത
സോഫ്‌റ്റ്വെയർ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. ഇത് സംഘങ്ങളുടെ ദൈനംദിന
പ്രവർത്തനങ്ങൾ, വായ്പാ മാനേജ്മെന്റ്, അക്കൗണ്ടിംഗ് എന്നിവ
കാര്യക്ഷമമാക്കും.  അക്ഷരം മ്യൂസിയം ഭാഷ, സാഹിത്യം,
സംസ്‌കാരം എന്നിവയുടെ സംരക്ഷണത്തിനായി കോട്ടയത്ത് സ്ഥാപിച്ച സാംസ്‌കാരിക
സ്ഥാപനം. ഏഷ്യയിലെ തന്നെ എഴുത്തുകാരുടെ ആദ്യസഹകരണ സംഘമായ സാഹിത്യ പ്രവർത്തക
സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണ് നിർമാണം. അടുത്ത ഘട്ടങ്ങൾക്കായി കിഫ്ബി
14.98 കോടി രൂപ അനുവദിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!