നിറഞ്ഞ സദസ്, സജീവ ചർച്ചകൾ; പ്രതീക്ഷ പകർന്ന് വിഷൻ 2031 സഹകരണ സെമിനാർ

കോട്ടയം: സഹകരണ മേഖലയ്ക്ക്  ഏതെല്ലാം മേഖലകളിൽ ക്രിയാത്മക ഇടപെടൽ
നടത്താനാകും? – ഈ ചോദ്യത്തിന് എണ്ണിയാലൊടുങ്ങാത്ത ഉത്തരങ്ങളാണ് ചൊവ്വാഴ്ച്ച
ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെന്ററിൽ നടന്ന വിഷൻ 2031 സഹകരണ
സെമിനാറിൽ ഉയർന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള
പ്രതിനിധികളുടെ സാന്നിധ്യവും സജീവമായ ചർച്ചകളും മികച്ച സംഘാടനവും പരിപാടിയെ
ശ്രദ്ധേയമാക്കി. ഉദ്ഘാടനച്ചടങ്ങു തുടങ്ങുന്നതിന് അര മണിക്കൂർ മുൻപേ
ഓഡിറ്റോറിയം നിറഞ്ഞു. സഹകാരികളും സഹകരണ സംഘം ഭാരവാഹികളും ജീവനക്കാരും
വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് സെമിനാറിൽ
പങ്കെടുത്തത്. സഹകരണ സംഘങ്ങളിൽനിന്നുള്ള പ്രതിനിധികളായി 1600 പേർ രജിസ്റ്റർ
ചെയ്തു.നാടിന്റെ നല്ല ഭാവിക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന
പദ്ധതികളുടെ സംക്ഷിപ്തം  വകുപ്പ് മന്ത്രി വി.എൻ. വാസവൻ തൻറെ ഉദ്ഘാടന
പ്രസംഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ പത്തു വർഷം സഹകരണ മേഖല നടത്തിയ
സമാനതകളില്ലാത്ത മുന്നേറ്റങ്ങളും സാമൂഹിക ഇടപെടലുകളുമാണ് വകുപ്പ് സ്‌പെഷ്യൽ
സെക്രട്ടറി വീണ എൻ. മാധവൻ അവതരിപ്പിച്ചത്.  തുടർന്ന് ഒൻപതു
സെഷനുകളായി തിരിഞ്ഞ് നടത്തിയ ചർച്ചകളിൽ സാങ്കേതിക വിദ്യകളുടെയും സാമൂഹിക
ചുറ്റുപാടുകളുടെയും മാറ്റത്തിനൊത്ത് വരും വർഷങ്ങളിൽ വകുപ്പിന് നടത്താൻ
കഴിയുന്ന ഇടപെടലുകളെക്കുറിച്ച് പ്രതിനിധികൾ ആശയങ്ങൾ പങ്കുവച്ചു. സഹകരണ
മേഖലയുടെ മുൻകാല പ്രവർത്തനങ്ങളും പദ്ധതികളുടെ സാധ്യതകളും
കണക്കിലെടുക്കുമ്പോൾ മികച്ച ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി.വിവിധ സെഷനുകളിലെ ചർച്ചകളുടെ സംക്ഷിപ്തം ഗ്രൂപ്പ് ലീഡർമാർ വേദിയിൽ അവതരിപ്പിച്ചു.സഹകരണമേഖലയുടെ
സമഗ്ര പുരോഗതിക്ക് ഉപകരിക്കുന്ന നിർദ്ദേശങ്ങളാണ് ഉയർന്നുവന്നതെന്നും ഇവ
സർക്കാരിനു മുന്നിൽ അവതരിപ്പിക്കുമെന്നും മറുപടി പ്രസംഗത്തിൽ മന്ത്രി
വി.എൻ. വാസവൻ പറഞ്ഞു.  സമാപന സമ്മേളനത്തിൽ സഹകരണവകുപ്പ് സെക്രട്ടറി
വീണ എൻ. മാധവൻ, സഹകരണ രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു,സഹകരണ ഓഡിറ്റ്
ഡയറക്ടർ എം.എസ്. ഷെറിൻ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.എം. രാധാകൃഷ്ണൻ എന്നിവർ
പങ്കെടുത്തു.എം.ജി. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി.
അരവിന്ദകുമാർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി.
ജഗതിരാജ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്,
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ തുടങ്ങിയവർ
സെമിനാറിൽ പങ്കെടുത്തു. പ്രവാസികളുടെ തരിശുഭൂമിയിലെ കൃഷി വ്യാപകമാക്കണം: സെമിനാർ നിർദേശം കോട്ടയം:
പ്രവാസികളുടെ കൃഷിയോഗ്യമായ ഭൂമി  താൽക്കാലികമായി ഏറ്റെടുത്ത്  സഹകരണ
സംഘങ്ങളിലൂടെ ഫലവൃഷകൃഷി വ്യാപിപ്പിക്കാനും പ്രവാസികളുടെ
അടച്ചിട്ടിരിക്കുന്ന വീടുകൾ ഹോംസ്റ്റേ നടത്തുന്നതിനായി പ്രവാസി സഹകരണ
സംഘങ്ങൾ ഏറ്റെടുക്കണമെന്ന നിർദേശങ്ങളുമുയർത്തി വിഷൻ 2031 സെമിനാർ.വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരുളള പ്രാദേശിക ഉൽപന്നങ്ങൾ ഓൺലൈൻ വഴി വിറ്റഴിക്കുന്നതിനായി ഒരു ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുകതിരിച്ചെത്തുന്ന
പ്രവാസികൾക്ക് അവരുടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി ആധുനിക സൗകര്യങ്ങളോട്
കൂടിയ കോ-വർക്കിംഗ് സ്‌പേസുകളും ബിസിനസ് ഇൻകുബേഷൻ സേവനങ്ങളും നൽകുക.  കേരളത്തിലെ ആശുപത്രികളേയും ആരോഗ്യ വിദഗ്ദ്ധരേയും പ്രവാസികളുമായി ബന്ധിപ്പിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം രൂപീകരിക്കുക.     കലയിലും
സംഗീതത്തിലും ഡിസൈനർ രംഗത്തും പ്രാവീണ്യം ഉളള യുവ പ്രവാസികൾക്ക് അവരുടെ
സംരംഭങ്ങൾ വിൽക്കുവാനും പങ്കുവയ്ക്കുവാനും കഴിയുന്ന ഒരു സഹകരണ പ്ലാറ്റ്‌ഫോം
എന്നീ നിർദേശങ്ങളും ചർച്ചയിൽ ഉയർന്നു.സെമിനാറിലെ മറ്റു ഗ്രൂപ്പ് ചർച്ചകളിൽ നിന്നുയർന്നുവന്ന പ്രധാനനിർദേശങ്ങൾ:ടൂറിസം മേഖല:ടൂറിസം മേഖലയിൽ  സഹകരണ സംഘങ്ങൾ വഴി ഹോട്ടൽ സമുച്ചയം പ്രാദേശിക ടൂറിസം സ്‌പോട്ടുകൾ കണ്ടെത്തി വികസനം സഹകരണ സംഘങ്ങൾ വഴി നടത്തണം.  പ്രാദേശിക ടൂറിസം സ്‌പോട്ടുകളിൽ ആൾതാമസമില്ലാത്ത വീടുകളിൽ  ‘ഹോം സ്റ്റേ’ ഏർപ്പെടുത്തണം. ടൂറിസം വകുപ്പ്, ത്രിതല പഞ്ചായത്ത്, സഹകരണ സംഘങ്ങൾ എന്നിവ കോർത്തിണക്കി ആഭ്യന്തര ടൂറിസം വികസിപ്പിക്കണം. ടൂറിസം കോളേജുകൾ സ്ഥാപിക്കണം. ഊർജ മേഖല സോളാർ പാനലുകൾ സ്്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. പ്രധാന നിരത്തുകളിൽ ഇലക്ട്രിക്, സി.എൻ.ജി ചാർജിംഗ് സ്റ്റേഷനുകൾ സഹകരണ സംഘങ്ങൾ വഴി വ്യാപിപ്പിക്കണം.ഊരാളുങ്കൽ മാതൃകയിൽ ഊർജ്ജ ഉല്പാദന രംഗത്തെ പ്രവർത്തങ്ങൾ ഏറ്റെടുക്കണം.10-15 വീടുകൾ  ഒരു ക്ലസ്ടർ ആയി രൂപീകരിച്ച് സഹകരണ സ്ഥാപനങ്ങൾ വായ്പ നല്കി റൂഫ്‌ടോപ്പ് സോളാർ പദ്ധതി നടപ്പാക്കണം. കാർഷിക മേഖലസഹകരണ മേഖലയിൽ ധാന്യസംഭരണശാലകൾ ആരംഭിക്കണം.സഹകരണ സ്ഥാപനങ്ങൾ വഴി സംഭരിക്കുന്ന നെല്ലിന് ന്യായവില നൽകുന്നതിനുള്ള  സ്ഥിരം സംവിധാനം ഏർപ്പെടുത്തണംപഴങ്ങൾ, പച്ചക്കറികൾ, എന്നിവ ഉണക്കി വിൽക്കുന്ന ഡ്രൈ ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റുകൾ ജില്ലാ അടിസ്ഥാനത്തിൽ ആരംഭിക്കണം. വിത്ത്, വളം, കീടനാശിനി ഉൽപ്പാദനം / വിപണനം സഹകരണ സംഘങ്ങൾ ഏറ്റെടുക്കണം. മറ്റുനിർദേശങ്ങൾ:ജില്ലാ/താലൂക്ക് കേന്ദ്രങ്ങളിൽ വനിതാ-പുരുഷ പെയ്ഡ് ഹോസ്റ്റലുകൾ.ശബരി വിമാനത്താവളം, മലയോര തുരങ്കപാത തുടങ്ങിയ സംരംഭങ്ങളിൽ സാമ്പത്തിക പങ്കാളിത്തം മുഴുവൻ സംഘങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഉല്പന്നങ്ങൾ വിൽക്കുവാനുള്ള പ്ലാറ്റ്‌ഫോം സഹകരണ മേഖലയിൽ കൊറിയർ സർവീസ് യൂബർ മാതൃകയിൽ വാടകവാഹന സഹകരണ സംഘംഐ.ടി. ജീവനക്കാർ, അക്ഷയ സെന്റർ ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, അങ്കൺവാടി,
തൊഴിലുറപ്പ് തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവരുടെ സഹകരണസംഘങ്ങൾ. പലിശനിരക്ക് കൂട്ടുന്നതു മുതൽ ടർഫ് സംഘങ്ങൾവരെ; യുവാക്കളെ ആകർഷിക്കാൻ ആശയങ്ങളേറെ
കോട്ടയം:
സഹകരണമേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനായി ക്രിയാത്മക നിർദേശങ്ങളും
നൂതനാശങ്ങളും പങ്കുവച്ച് വിഷൻ 2031 വികസന സെമിനാർ. യുവജനങ്ങളുടെ
അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങൾക്കു രൂപം നൽകാൻ ഇവയിൽ യുവാക്കൾക്ക് അംഗത്വം
നൽകി ജിം,  ക്ലബ്, ടർഫ് എന്നിവ സംഘങ്ങളുടെ പരിധിയിൽ സ്ഥാപിക്കുക,
കായികമേഖലയുടെ പ്രോത്സാഹനം കൂടി ലക്ഷ്യമിട്ട്  പഞ്ചായത്തുകളിൽ ടർഫ്
യൂണിറ്റുകൾ ആരംഭിച്ച്, മിതമായ നിരക്കിൽ യുവജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക
തുടങ്ങി നിർദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവച്ചു.  സഹകരണ
ബാങ്കിംഗ് മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ ദേശസാൽകൃത ബാങ്കുകൾ വഴിയുള്ള
എല്ലാ സേവനങ്ങളും നൽകുക, മുതിർന്ന പൗരന്മാർക്കു നൽകുന്നതുപോലെ
യുവാക്കൾക്കും നിക്ഷേപങ്ങൾക്ക്  ആകർഷണീയമായ പലിശ  നൽകുക, ഹൈസ്‌കൂൾ തലം മുതൽ
സഹകരണമേഖല പാഠ്യവിഷയമാക്കുക  തുടങ്ങിയ ആശയങ്ങളും പ്രതിനിധികൾ മുന്നോട്ടു
വച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക്സ്
പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനായി തിരുവനന്തപുരം ജില്ല
കേന്ദ്രമാക്കി ഒരു ലോജിസ്റ്റിക്സ് സഹകരണ സംഘം ആരംഭിക്കുക, യുവാക്കൾക്കു
നൈപുണ്യ പരിശീലനം നൽകുക, ഇ-സേവാ കേന്ദ്രങ്ങൾ പോലെയുള്ളവ ആരംഭിക്കുക
തുടങ്ങിയ ആവശ്യങ്ങളും അവതരിപ്പിക്കപ്പെട്ടു. സഹകരണ മേഖലയുടെ ആധുനികവൽക്കരണത്തിനും ആശയങ്ങൾ കോട്ടയം: സഹകരണമേഖലയുടെ ആധുനികവൽക്കരണം ലക്ഷ്യമിടുന്ന നിരവധി നിർദേശങ്ങൾ വിഷൻ 2031 സഹകരണ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു. സഹകരണ
വകുപ്പിലെ സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ് ഫോമിലാക്കുക, സംഘങ്ങൾക്ക്
മൊബൈൽ ആപ്ലിക്കേഷൻ, ക്യൂആർ കോഡ് അധിഷ്ഠിത ഇടപാടുകൾ ഒരുക്കുക, ബയോമെട്രിക്ക്
അടിസ്ഥാനമാക്കി മൈക്രോ എ.ടി.എമ്മുകൾ നടപ്പാക്കുക, കേരള ബാങ്ക് ഡിജിറ്റൽ
സേവനങ്ങൾ പ്രാഥമിക സഹകരണസംഘങ്ങൾ മുഖേന നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ
ഇതിൽ ഉൾപ്പെടുന്നു.  സൈബർ സുരക്ഷയുടെ ഭാഗമായി സഹകരണമേഖലയിൽ
സ്വന്തമായി  സെർവറുകൾ, ക്ലൗഡ് സംവിധാനം, വാണിജ്യ മേഖലയിൽ ഡിജിറ്റൽ പ്ലാറ്റ്
ഫോം രൂപീകരിച്ച്  സേവനങ്ങൾ നൽകുക, സഹകരണ  മേഖലയിലെ മുഴുവൻ ജീവനക്കാരുടേയും
വിവരങ്ങൾ ഉൾപ്പെടുത്തി സ്പാർക്ക് രീതിയിൽ ഡാറ്റാ ബാങ്ക് രൂപീകരിക്കുക,
സംഘങ്ങളിൽ ഇലക്ട്രോണിക് റിക്കോർഡ്സ് മാനേജ്മെൻറ് സിസ്റ്റം നടപ്പിലാക്കുക
തുടങ്ങിയ നിർദേശങ്ങളും പ്രതിനിധികൾ അവതരിപ്പിച്ചു. ഭരണനടപടികളിൽ
സുതാര്യത ഉറപ്പാക്കുന്നതിന് യോഗത്തിൽതന്നെ മിനുറ്റ്സ്
 രേഖപ്പെടുത്തുന്നതിന്  ഓൺലൈൻ പ്ലാറ്റ്ഫോം നിർബന്ധമാക്കണം. ജീവനക്കാർ
ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ്   പ്രഫഷണൽ പരിശീലനം നൽകണം. സാങ്കേതിക
സഹായം നൽകുന്നതിന് ജില്ലാതലത്തിൽ  സമിതി രൂപീകരിക്കണം.  പൊതുവായ
സോഫ്റ്റ്വേർ, ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ, ഏകീകൃത പർച്ചേസ് മാന്വൽ
തുടങ്ങിയവ ഏർപ്പെടുത്തണം-ചർച്ചകളിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.സഹകരണ സർവകലാശാല എന്ന ആശയവുമായി സെമിനാർകോട്ടയം:
വിദ്യാഭ്യാസ രംഗത്ത് സഹകരണ മേഖലയുടെ ഇടപെടൽ വിപുലീകരിക്കുന്നതിനായി സഹകരണ
സർവകലാശാല ഉൾപ്പെടെയുള്ള ആശയങ്ങൾ മുന്നോട്ടു വച്ച് വിഷൻ 2031 സഹകരണ
സെമിനാർ. സഹകരണ സംഘങ്ങൾ മുഖേന പ്രവേശന പരീക്ഷാ പരിശീലനം, മത്സര
പരീക്ഷാ പരിശീലനം, ഫിനിഷിംഗ് സ്‌കൂൾ തുടങ്ങിയ നിർദേശങ്ങളാണ് ചർച്ചയിൽ
ആദ്യമുയർന്നത്.  സ്‌കൂൾ കൂട്ടികളെ സഹകരണ മേഖലയിലേക്ക്
ആകർഷിക്കുന്നതിന്  നടപടികൾ സ്വീകരിക്കണം. എല്ലാ ജില്ലകളിലും ഡിജിറ്റൽ
ലേണിംഗ് പ്ലാറ്റ്ഫോം ഒരുക്കണം. സൗജന്യ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനങ്ങൾ
വികസിപ്പിക്കണം. വിദ്യാർഥികൾക്ക് സംരംഭകത്വ പരിശീലനവും ഫണ്ടിംഗ് പിന്തുണയും
നൽകണം.വിദ്യാർഥികൾക്കു നൈപുണ്യ പരിശീലനം നൽകണം. സ്റ്റാർട്ടപ്പ്
ഇൻക്യൂബേഷൻ, സാമൂഹ്യ സംരംഭങ്ങൾ, സഹകരണ ഇൻക്യൂബേഷൻ സെൻററുകൾ എന്നിവ
ഒരുക്കണം. സഹകരണ മേഖലയിൽ ലൈബ്രറികൾ ആരംഭിക്കണം, സംരംഭകത്വത്തിന്
 പ്രാധാന്യം നല്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് രൂപം നൽകണം. സ്‌കൂൾ തലത്തിൽ
തന്നെ നൈപുണ്യ വികസന പരിപാടികൾ ആരംഭിക്കുക, വിദ്യാർഥികൾക്കു പുതിയ
സംരംഭങ്ങൾ ആരംഭിക്കാനാകുന്ന വിധത്തിൽ സ്‌കൂൾ സംഘങ്ങൾ  രൂപീകരിക്കുക
തുടങ്ങിയ നിർദേശങ്ങളും പ്രതിനിധികൾ മുന്നോട്ടുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!