എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും ജില്ലാതല പട്ടയമേളയും 31 ന്

എരുമേലി :വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ഒറ്റ മുറിയിൽ പ്രവർത്തിച്ചിരുന്ന എരുമേലി തെക്ക് വില്ലേജ് ഓഫീസിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 50 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 31-)o തിയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ജില്ലയിൽ വിതരണത്തിന് സജ്ജമാക്കിയിട്ടുള്ള പട്ടയങ്ങളുടെ വിതരണ ഉദ്ഘാടനവും നടക്കും. പട്ടയ മേളയിൽ പമ്പാവാലി,എയ്ഞ്ചൽ വാലി മേഖലയിലെ ഇനിയും നൽകാനുള്ള പട്ടയങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യുന്നതാണ്. കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും,ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ വില്ലേജ് ആയ എരുമേലി തെക്ക് വില്ലേജിന് സൗകര്യപ്രദമായ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് 50 ലക്ഷം രൂപ അനുവദിപ്പിക്കുകയായിരുന്നു. എന്നാൽ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പ്രാഥമിക അന്വേഷണത്തിൽ കഴിയാതെ വന്നപ്പോൾ എരുമേലിയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് 10 സെന്റ് സ്ഥലം പ്രത്യേക അനുമതിയോടുകൂടി അനുദിപ്പിക്കുകയായിരുന്നു. തുടർന്ന് വില്ലേജ് ഓഫീസ് നിർമ്മാണത്തിന്റെ പൂർത്തീകരണ ഘട്ടത്തിൽ ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ച് വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കുന്നത് സ്റ്റേ ചെയ്യിക്കുകയായിരുന്നു. പിന്നീട് വീണ്ടും എംഎൽഎ ഇടപെട്ട് മതിയായ രേഖകൾ സമ്പാദിച്ച് ഹാജരാക്കി ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്താണ് വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതിന് ഇപ്പോൾ സജ്ജമായിട്ടുള്ളത്. 31 ന് രാവിലെ 10 മണിക്ക് വില്ലേജ് ഓഫീസ് അങ്കണത്തിൽ ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം എരുമേലി അസംഷൻ ഫൊറോന ചർച്ച് പാരീഷ് ഹാളിൽ ഉദ്ഘാടന സമ്മേളനവും പട്ടയ മേളയും നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐഎഎസ് സ്വാഗതം ആശംസിക്കുകയും, ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. എസ് കൃഷ്ണകുമാർ, ജൂബി അഷറഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജേഷ് കുമാർ, മറിയാമ്മ ജോസഫ്, ലിസി സജി, ജസ്ന നജീബ്, ഷാനവാസ്, തങ്കമ്മ ജോർജുകുട്ടി, പി. എച്ച് നാസറുദ്ദീൻ, ടി.എസ് ഹർഷകുമാർ, പി.കെ തുളസി, അനുശ്രീ സാബു, ഷിനിമോൾ സുധൻ , അനിതാ സന്തോഷ്, പ്രകാശ് പള്ളിക്കൂടം , ബിനോയി ഇലവുങ്കൽ, മാത്യു ജോസഫ്, സനില രാജൻ, ജിജിമോൾ സജി, മറിയാമ്മ മാത്തുക്കുട്ടി, എം.എസ് സതീഷ്, സുനിൽ ചെറിയാൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി.പി സുഗതൻ, വി.എൻ വിനോദ്, റെജി അമ്പാറ, ബിനോ ജോൺ ചാലക്കുഴി, അനിയൻ എരുമേലി, അനസ് പുത്തൻവീട്, ജോസ് പഴയതോട്ടം, സലിം വാഴമറ്റം, പി.കെ റസാക്ക്, ഉണ്ണി രാജ് പത്മാലയം, മോഹനൻ പഴറോഡ് തുടങ്ങിയവർ പ്രസംഗിക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് കൃതജ്ഞത പ്രകാശിപ്പിക്കും.

പത്രസമ്മേളനത്തിൽ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ,അജിത രതീഷ് ,മറിയാമ്മ സണ്ണി ,ടി എസ് കൃഷ്ണകുമാർ ,ഡെപ്യൂട്ടി തഹസിൽദാർ ബിനുകുമാർ ,വില്ലേജ് ഓഫീസർ രതീഷ് ,ബിനോ ചാലക്കുഴി എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!