പാലായിൽ നാളെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി

പാലാ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ സന്ദർശനം പ്രമാണിച്ച് പാലായിൽ നാളെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ  നിന്നു പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ – മറ്റക്കര അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്ക പോകേണ്ടതാണ്.

തൊടുപുഴ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ നിന്നോ കൊല്ലപ്പളളിയിൽ നിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം വഴി എം.സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.

പാലാ ഭാഗത്തു നിന്നും ഏറ്റുമാനൂർ കോട്ടയം മെഡിക്കൽ കോളേജ് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാ- സിവിൽ സ്റ്റേഷൻ – ആർ. വി ജംഗ്ഷൻ തിരിഞ്ഞ് മരങ്ങാട്ടുപള്ളി- കോഴ, കുറവിലങ്ങാട് വഴി എം. സി

റോഡിലെത്തി പോകേണ്ടതാണ്.

ഈരാറ്റുപേട്ട ഭാഗത്തു നിന്നും കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിടനാട് കാഞ്ഞിരപ്പളളി വഴി കെ കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക വഴി പൊൻകുന്നം ഭാഗത്തേക്കും പൈക ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര – അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.

അന്നേദിവസം കോട്ടയം പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

68 thoughts on “പാലായിൽ നാളെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി

  1. **mitolyn reviews**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!