എരുമേലി :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്ഗ്രസ് (എം) എരുമേലി മണ്ഡലം കൺവൻഷൻ നടന്നു. മലയോര മേഖലയിൽ നിന്നുൾപ്പടെ ഏകദേശം 250ഓളം പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനുവേണ്ടി പ്രവർത്തകർ സജ്ജരാകണമെന്ന് യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്ന് രാജിവെച്ച 25ഓളം പ്രവർത്തർക്ക് ഗവണ്മെന്റ് ചീഫ് വിപ്പ് എൻ ജയരാജ് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. മുതിർന്ന കേരള കോൺഗ്രസ്സ് പ്രവർത്തകരെയും വിവിധ മേഖലയിൽ അംഗീകാരം കിട്ടിയ കുട്ടികളെ യോഗത്തിൽ ആദരിച്ചു.ബിനോ ജോൺ ചാലക്കുഴിയുടെ അധ്യക്ഷതയിൽ നടന്ന യോഗം എൻ ജയരാജ് ഉത്ഘാടനം ചെയ്തു. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ: ലോപ്പസ് മാത്യു, ജോർജ് കുട്ടി അഗസ്തി, സാജൻ കുന്നത്ത്, മാത്യു കുഴഞ്ഞാലി, തോമസ് കട്ടക്കൻ, ഡയസ് മാത്യു, സുഷിൽ കുമാർ, അഡ്വ ജോബി നെല്ലോലിപോയികയിൽ,ജോബി ചെമ്പകത്തുങ്കൽ, അബേഷ് അലോഷ്യസ്, ജെയ്‌സൺ ജോസഫ്, അരുൺകുമാർ.,സുമ മാത്യു, ബേബി കണ്ടത്തിൽ, സന്തോഷ് കുഴിക്കാട്ട്, സാബു കാലപ്പറമ്പിൽ,സുരേഷ് ബാബു, സണ്ണി കുറ്റുവേലിൽ,അജ്മൽ മലയിൽ, അനസ്, ലിൻസ്, ടോം കാലപ്പറമ്പിൽ,ബൈജു, ജയിമോൻ എന്നിവർ സംസാരിച്ചു.
