അതിതീവ്ര മഴ, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി; പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി

ഇടുക്കി:കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറാണ് അറിയിച്ചത്. റെസിഡൻസ് സ്കൂളുകൾ, കോളേജുകൾ, നവോദയ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ല. നാളെ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇടുക്കി ജില്ലാ കളക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. സ്കൂളുകള്‍, കോളേജുകള്‍, ട്യൂഷൻ സെന്‍ററുകള്‍, മദ്റസകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. 

മുൻകരുതൽ നടപടികളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ബുധൻ )അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അതിതീവ്ര മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്,വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിനാലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്.

21 thoughts on “അതിതീവ്ര മഴ, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി; പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി

  1. Online-Casinos ermöglichen es den Spielern, über das Internet zu spielen. Yggdrasil ist ein relativ neuer Spieleanbieter mit Sitz in Malta, der eine Reihe innovativer Spielautomaten und anderer Casino-Spiele anbietet. Novomatic ist ein österreichischer Spieleanbieter, der eine große Auswahl an Spielautomaten und anderen Casino-Spielen anbietet. Wenn Sie ein professioneller Glücksspieler sind und Glücksspiel Ihre Haupteinkommensquelle ist, könnten Ihre Gewinne steuerpflichtig sein.
    Die Spieler können eine Reihe von Tischspielen genießen, darunter mehrere Varianten von Blackjack, Roulette und Baccarat. Darüber hinaus können die Spieler von bestimmten Aktionen profitieren, bei denen sie spielen können, ohne ihr eigenes Geld zu riskieren, was das Spielerlebnis insgesamt verbessert. Das Casino bietet auch hochwertige mobile Spieloptionen, die sicherstellen, dass die Spieler ihre Lieblingsspiele auch unterwegs genießen können. Gunsbet Casino ist ein seriöses Online-Casino, das eine breite Palette von Spielen bietet, darunter Slots, Live-Casino-Spiele und Tischspiele. Das Casino bietet Spiele von Top-Spieleanbietern wie NetEnt, Microgaming und Evolution Gaming. Und lizenziert unter Curacao, bietet es ein sicheres und immersives Spielerlebnis für Spieler weltweit.

    References:
    https://online-spielhallen.de/mr-bet-casino-freispiele-ihr-schlussel-zu-mehr-spielspas/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!