എരുമേലി പഞ്ചായത്ത്‌ വികസന സദസ് 2025 ഒക്ടോബർ 21 ചൊവ്വ രാവിലെ 10.30 ന്

എരുമേലി:എരുമേലി പഞ്ചായത്ത്‌ വികസന സദസ് 2025 ഒക്ടോബർ 21 ചൊവ്വ രാവിലെ 10.30 ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരീഷ് ഹാളിൽ നടക്കുമെന്ന് വൈസ് പ്രസിഡന്റ് വി ഐ അജി അറിയിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അജിതാ രതീഷ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത്‌ അംഗം ശുഭേഷ് മുഖ്യ പ്രസംഗം നടത്തും. പഞ്ചായത്ത്‌ അംഗങ്ങൾ, ബ്ലോക്ക്‌ ഡിവിഷൻ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും. മുൻ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ഹരിതകർമസേന അംഗങ്ങൾ, തൊഴിലുറപ്പ് മുതിർന്ന അംഗങ്ങൾ തുടങ്ങിയവരെ ആദരിക്കും. കേരളോത്സവ വിജയികൾക്ക് സമ്മാനം നൽകും

One thought on “എരുമേലി പഞ്ചായത്ത്‌ വികസന സദസ് 2025 ഒക്ടോബർ 21 ചൊവ്വ രാവിലെ 10.30 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!