തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തുലാവർഷം എത്തിയേക്കും. 20 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേർട്ട് നൽകി. വെള്ളിയാഴ്ച എറണാകുളം ജില്ലയ്ക്കും ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്.
19ഓടെ അറബിക്കടലിൽ ന്യൂനമർദം പ്രതീക്ഷിക്കുന്നുണ്ട്. കേരളം-തെക്കൻ കർണാടക തീരത്തിനടുത്താണ് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ്. വെള്ളിയാഴ്ച ഇതിൽ മലപ്പുറം ഒഴികെയുള്ള ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പാണ്. ഇടുക്കിയിലും കനത്തമഴയാണ് പ്രതീക്ഷിക്കുന്നു.