റ്റി.പി തൊമ്മി അനുസ്മരണ യോഗം ഇന്ന് അഞ്ചിന് എരുമേലി എസ്എൻഡിപി ഹാളിൽ 

എരുമേലി  സിപിഎം മുൻ നേതാവും പഞ്ചായത്ത്  അംഗവുമായിരുന്ന  റ്റി.പി തൊമ്മി അനുസ്മരണ യോഗം ഇന്ന് , ഒക്ടോബർ 16 വ്യാഴം വൈകിട്ട് 5 മണിക്ക് എരുമേലി എസ്എൻഡിപി ഹാളിൽ നടക്കും. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ഷമീം അഹമ്മദ്‌ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. എരുമേലിയിലെ രാഷ്ട്രീയ നേതൃത്വത്തിൽ വിസ്മരിക്കാനാവാത്ത പൊതു പ്രവർത്തകനായ സഖാവ് ടി പി തൊമ്മിയെ അനുസ്മരിക്കാൻ ചേരുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാവരുടെയും സാന്നിധ്യം ക്ഷണിക്കുന്നെന്ന് സിപിഎം ലോക്കൽ സെക്രട്ടറി വി ഐ അജി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!