കെ പി സി സി യുടെ വിശ്വാസ സംരക്ഷണ ജാഥ എരുമേലിയിൽ ഇന്ന് വൈകിട്ട് അഞ്ചിന് എരുമേലിയിൽ

എരുമേലി  : ശബരിമല സ്വർ‍ണ്ണക്കവർ‍ച്ച വിവാദത്തിൽ വിശ്വാസ വഞ്ചനക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥ എരുമേലിയിൽ ഇന്ന് ‍ 2025 ഒക്ടോബർ 16 ന് അഞ്ച് മണിക്ക് എത്തും. തുടര്‍ന്ന് റ്റി ബി റോഡ് ജംഗഷനിൽ ‍ നിന്നും ജാഥക്ക് സ്വീകരണം നൽ‍കി എരുമേലി ടൗണില്‍ ചുറ്റി സമാപിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎൽ എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എം പി ,കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം എന്നിവർ പ്രസംഗിക്കും , മുണ്ടക്കയം ബ്ലോക്ക്‌ പ്രസിഡന്റ് ബിനു മറ്റക്കര, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ,മണ്ഡലം പ്രസിഡന്റ് റജി അമ്പാറ എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!