മുണ്ടക്കയം : കേരളാ കോൺഗ്രസ് (എം) മണ്ഡലം സമ്മേളനവും പുതുതായി പാർട്ടിയിലേക്ക് വന്ന വർക്ക് സ്വീകരണവും മുണ്ടക്കയം സെന്റ് മേരീസ് പാരിഷ്ഹാളിൽ നടന്നു . മണ്ഡലം പ്രസിഡൻറ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. അഡ്വ.സെബാസ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി .
കേരളാ കോൺഗ്രസ് (എം) നെ യു ഡി എഫ് കൺവീനറായിരുന്ന ബെന്നി ബഹനാൻ പുറത്താക്കിയപ്പോൾ പുതിയ കൺവീനർ അടുർ പ്രകാശ് കേരളാ കോൺഗ്രസ് (എം) നെ യു ഡി എഫിലേക്ക് ക്ഷണിക്കുന്ന ദയനീയ അവസ്ഥയാണിന്ന് ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനൽ സെക്രട്ടറി അഡ്വ.അലക്സ് കോഴിമല പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടു കൊണ്ടാണ് ഈ നീക്കം എന്നും അദ്ദേഹം കൂട്ടി ചേർത്തു. കേരളാ കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസിന് എല്ലാവിധ സംരക്ഷണവും എൽ ഡി എഫിൽ നിന്നും ലഭിക്കുന്നുണ്ടെന്നും മറ്റാരുടേയും സംരക്ഷണം വേണ്ടെന്നും, മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ച് സംസാരിച്ചുകൊണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം നിയോജക മണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കച്ചൻ കാരക്കാട്ട്, തോമസ് പാലുക്കുന്നേൽ, ജോസ് കലൂർ, ജോസ് നടുപറമ്പിൽ വനിതാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മോളി ദേവസ്യ വാഴപ്പനാടി, ദളിത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് വി.വി.സോമൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡോമിനിക്, പഞ്ചായത്തംഗം ബിൻസി മാനുവൽ, മണ്ഡലം ജനറൽ സെക്രട്ടറി ചാക്കോ റ്റി.ജെ, കെ ടി യു സി (എം) മണ്ഡലം പ്രസിഡന്റ് അനിയാച്ചൻ മൈലപ്ര,ജേക്കബ് ആനക്കല്ലുങ്കൽ, അരുൺ വടുതല, അജി വെട്ടുകല്ലാം കുഴി, അജേഷ് കുമാർ, ജോൺ പോൾ, മാത്യുസ് വെട്ടുകല്ലാംകുഴി, ജോയി ഏബ്രഹാം, സിജോ പതിരേപ്പതി, സെബാസ്റ്റ്യൻ എൻ.സി, പാപ്പച്ചി പൊട്ടനാനി, ജോയി ചീരംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
