മണ്ഡല മകരവിളക്ക് കാലത്തേക്ക് മുൻവർഷത്തെ പോലെ എരുമേലി സെക്ടറിലേക്ക്( പൊൻകുന്നം മുതൽ കണമല വരെ) നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും SPO(Special Police Officer) മാരുടെ അപേക്ഷകൾ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർ 18-10-2025 ന് മുൻപായി കാഞ്ഞിരപ്പള്ളി Dysp ഓഫീസിൽ നിശ്ചിത അപേക്ഷാഫോമിൽ അപേക്ഷ നൽകേണ്ടതാണ്.
NCC, SPC, EX. MILITARY ആളുകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.SPO മാരായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും അപേക്ഷയിൽ മുൻഗണന ലഭിക്കുന്നതാണ്.
മണ്ഡല മകരവിളക്ക് കാലയളവിലേക്ക് ആയിരിക്കും നിയമനം. പ്രധാനമായും ട്രാഫിക് ഡ്യൂട്ടികളാണ് SPO മാർക്ക് നിശ്ചയിച്ചിട്ടുള്ളത്.
