മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ,മാഗി ജോസഫ് ഏക വനിത വൈസ് പ്രസിഡന്റ് ,13 പുരുഷ വൈസ് പ്രസിഡന്റുമാർ ,40 ജനറൽ സെക്രട്ടറിമാർ, റ്റി സി രാജൻ ട്രഷറർ 

മുണ്ടക്കയം :മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ജംബോ കമ്മീറ്റി പ്രഖ്യാപിച്ച് കോട്ടയം ഡി സി സി  .14 അംഗ വൈസ് പ്രസിഡറുമാരിൽ മുൻ ജില്ലാപഞ്ചായത്ത് അംഗവും ,ഇപ്പോഴത്തെ മുക്കൂട്ടുതറ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മാഗി ജോസഫ് ഏക വനിതാ വൈസ് പ്രസിഡന്റ് ആയി .മുണ്ടക്കയത്ത്  നിന്ന് ഒൻപത് വൈസ് പ്രസിഡന്റുമാരും പാറത്തോട് നിന്നും മൂന്നും എരുമേലിയിൽ നിന്നും മാഗിയെ കൂടാതെ മുതിർന്ന നേതാവ് സലിം കണ്ണങ്കരയും വൈസ് പ്രസിഡെന്റാണ് .

 റിട്ടയേർഡ് സബ് റെജിസ്ട്രാറും ഗസറ്റഡ് ഓഫീസേർസ് യൂണിയൻ അംഗവും ആയിരുന്ന  അബു ഉബൈദത്ത് അടക്കം 40 പേരാണ് ജനറൽ സെക്രട്ടറിമാരായി ലിസ്റ്റിൽ ഉള്ളത് . പഞ്ചായത്ത് അംഗവും ജനകീയനായ തൊഴിലാളി നേതാവുമായ  നാസർ പനച്ചി അടക്കം എരുമേലിയിൽ നിന്നും 11 ജനറൽ സെക്രട്ടറിമാരാണ് കോൺഗ്രസിന് നിലവിൽ  വന്നത് .10 പേര് മുണ്ടക്കയത്തുനിന്നും ,കോരുത്തോട്ടിൽ നിന്നും നാലു പേരും ,പാറത്തോട്ടിൽ നിന്നും വീക്ഷണം ലേഖകനായ കെ കെ സുരേന്ദ്രൻ അടക്കം 12 പേരും ജനറൽ സെക്രട്ടറി ലിസ്റ്റിൽ സ്ഥാനം പിടിച്ചു .മുൻ എക്‌സ്‌സൈസ് ഇൻസ്‌പെക്ടർ ആയ പി ടി ബെന്നിയാം അടക്കം 15 അംഗ എക്‌സികുട്ടീവ് അംഗങ്ങളും ജംബോ കമ്മിറ്റിയിൽ ഇടം പിടിച്ചു .

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ എല്ലാ ഗ്രൂപ്പ് നേതാക്കളെയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റി വിപുലമായി പ്രഖ്യാപിച്ചതെന്ന് വിവിധ നേതാക്കൾ പ്രതികരിച്ചു .കോൺഗ്രസ് ജനകീയ പാർട്ടിയാണ് വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും മുതിർന്ന നേതാവ് പറഞ്ഞു .ഭാരവാഹികളുടെ എണ്ണത്തിൽ അല്ല പ്രവർത്തന മികവായിരിക്കും ജനങ്ങൾ അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ,

മുണ്ടക്കയം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ അറിയാം :- ഫയൽ തുറക്കൂ…..

3 thoughts on “മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ,മാഗി ജോസഫ് ഏക വനിത വൈസ് പ്രസിഡന്റ് ,13 പുരുഷ വൈസ് പ്രസിഡന്റുമാർ ,40 ജനറൽ സെക്രട്ടറിമാർ, റ്റി സി രാജൻ ട്രഷറർ 

  1. മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ സംഘം എത്തിയത് അംഗീകാരം വരുത്തുന്നതായി കാണുന്നു. ഒരു വനിത വൈസ് പ്രസിഡന്റ് ഉണ്ടാകുന്നത് സന്തോഷകരമാണ്, പിന്നെ 40 ജനറൽ സെക്രട്ടറിമാർ, 15 എക്‌സിക്കുട്ടീവ് അംഗങ്ങൾ എന്നിവരെ എങ്ങനെ തെരഞ്ഞെടുത്തത് എന്നതിലും അന്നമ്മ സൈമൺ പുന്നമൂട്ടിൽ പോലെ തീരുമാനങ്ങൾ എടുക്കുന്നതിലും കാര്യക്ഷമത പ്രകടിപ്പിക്കുന്നു. ത്രിതല തെരഞ്ഞെടുപ്പ് അടുത്തത് എങ്കിലും, ഇത്തരം വിപുലമായ പട്ടികകൾ തൃപ്തി നൽകുന്നതായി കാണുന്നില്ല, മാത്രവുമല്ല അവരുടെ എണ്ണത്തിലുള്ള വിവാദങ്ങൾ ഒരു ഹാസ്യരംഗമായി മാറുകയാണ്. ഭാരവാഹികൾ എന്നത് പ്രവർത്തനത്തിലെ മികവിന്റെ അളവാകുമെന്ന് പറഞ്ഞുകൊണ്ട് അവർ തുടരുന്നു.vòng quay lựa chọn

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!