കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി 91,120 രൂപയാണ് ഇന്നത്തെ വില. എക്കാലത്തെയും ഉയർന്ന വിലയാണിത്.
ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഇന്നലെ രാവിലെ കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു വില.
എന്നാൽ, ഇന്നലെ ഉച്ചകഴിഞ്ഞ് ഗ്രാമിന് 130 രൂപ ഉയർന്ന് 11,340 രൂപയും പവന് 1040 രൂപ കൂടി 90, 720 രൂപയുമായി.