റവ. ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം ഓക്സിജൻ ഡിജിറ്റൽ CEO ഷിജോ കെ തോമസിന്

കാഞ്ഞിരപ്പള്ളി :പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, റവ. ഡോ. നിരപ്പേൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ റവ. ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് ഓക്സിജൻ ഗ്രൂപ്പ് CEO ഷിജോ കെ തോമസ് അർഹനായി. 15001 രൂപയും, പ്രശസ്തിപത്രവും, മെമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 11ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് റാന്നി മാർത്തോമ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന മെഗാ എഡ്യു കാർണിവൽ സമ്മേളനത്തിൽ കോളേജ് ചെയർമാൻ ബെന്നി തോമസ് പുരസ്കാരം നൽകുന്നു. 2024-2025 കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ അവാർഡ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

സമ്മേളനത്തിൽ രാജു എബ്രഹാം എക്സ്. എം.എൽ.എ, സിനി ആർട്ടിസ്റ്റ് ഡയാന ഹമീദ്, പ്രജ്ഞാനാനന്ദ തീർത്ഥ പാദസ്വാമികൾ, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി കോശി , മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി ബി സതീഷ് കുമാർ, ഓക്‌സിജൻ ഗ്രൂപ്പ് ഫൗണ്ടർ & സി.ഇ.ഓ ഷിജോ കെ തോമസ്, അജയ് ഹാച്ചറീസ് സി.ഇ.ഒ പി വി ജയന്‍, പി. റ്റി. എ പ്രസിഡന്റ്‌ ജോര്‍ജ് കൂരമറ്റം, കൺവീനർമാരായ ജോസ് ആന്റണി, റ്റിജോ മോൻ ജേക്കബ്‌, സുപർണ്ണ രാജു, രതീഷ് പി ആർ, ജസ്റ്റിൻ ജോസ്, അഞ്ജലി ആര്‍ നായര്‍, ഷാന്റിമോള്‍ എസ്, കിഷോർ ബേബി, ജിനു തോമസ്‌, ക്രിസ്റ്റി ജോസ്, ഡോ. ഷിജിമോള്‍ തോമസ്‌ എന്നിവരും സംസാരിക്കും.

മെഗാ എഡ്യു കാർണിവലിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ നിന്നും, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച സ്കൂളുകളെയും ആദരിക്കുന്നുണ്ട്. മെഗാ എഡ്യു കാർണിവലിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ സുരക്ഷിതമായ ജോലി നേടുന്നതിന് പഠിക്കേണ്ട കോഴ്സുകളെ കുറിച്ച് ഒളിമ്പിക്സ്, ഫിഫ വേൾഡ് കപ്പ് എന്നിവയുടെ ഹോസ്പിറ്റാലിറ്റി സെക്ടർ നിയന്ത്രിക്കുന്ന കമ്പനിയായ സ്പാഗോ ഇന്റർനാഷണൽ ഫൗണ്ടറും സി.ഇ.ഒ യുമായ ശ്രീ ബെന്നി തോമസും, ആധുനിക തൊഴിലധിഷ്ഠിത കോഴ്സുകളെ കുറിച്ച് പ്രശസ്ത കരിയർ കൗൺസിലറും, മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയും ക്ലാസുകൾ നയിക്കും. തുടർന്ന് ഫാഷന്‍ ടെക്നോളജി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മെഗാ ഫാഷൻ ഷോയും, ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന ഫുഡ് ഫെസ്റ്റും, മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന കോര്‍പ്പറേറ്റ് വോക്കും ഉണ്ടായിരിക്കും. കമ്പ്യൂട്ടർ വിഭാഗത്തിന്റെ നേതൃത്വത്തിൽ എ.ഐ & റോബോട്ടിക്സ് എക്സിബിഷനും എവിയേഷന്‍ ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന സ്റ്റാളുകൾ, സൈക്കോളജി വിഭാഗം ഒരുക്കുന്ന സ്റ്റാളുകൾ മെഗാ എഡ്യു കാർണിവലിന് മിഴിവേകും. പ്രവേശനം സൗജന്യമായിരിക്കും. ഭരതനാട്യം, മെന്റലിസം, കളരി, ഫ്യൂഷൻ ഡാൻസ്, മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്, ഫ്യൂഷൻ മെഗാ മ്യൂസിക്കൽ ഫെസ്റ്റ് എന്നിവയും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!