‘കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുത്’; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : ചുമയ്ക്കുള്ള മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമ, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി.കാഞ്ചിപുരത്തെ കോൾ ഡ്രിഫ് കഫ് സിറപ്പ് യൂണിറ്റിന്രെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിരവധി കുട്ടികൾ ഇപ്പോഴും നിരീക്ഷണത്തിലാണ്. അതിനിടെ രാജസ്ഥാൻ സർക്കാരിന്റെ അഴിമതിയാണ് ജനങ്ങളുടെ ജീവിതം നഷ്ടപ്പെടാൻ കാരണമെന്ന് രാജസ്ഥാൻ മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ അശോക് ഗെഹ്ലോട്ട് ആരോപിച്ചു.അതേസമയം കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ കേരളത്തിലും ജാഗ്രത. 

5 thoughts on “‘കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുത്’; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  1. I have been exploring for a little bit for any high quality articles or blog posts in this sort of house . Exploring in Yahoo I finally stumbled upon this site. Reading this info So i?¦m satisfied to show that I’ve an incredibly good uncanny feeling I came upon just what I needed. I so much definitely will make sure to do not forget this site and provides it a look regularly.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!