ന്യൂഡൽഹി : 2025 ഒക്ടോബർ 02
രാഷ്ട്രപിതാവിന്റെ ജന്മവാർഷികമായ ഇന്ന്, ഗാന്ധിജയന്തി ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ലോകമെമ്പാടുമുള്ള തലമുറകളെ ഇന്നും പ്രചോദിപ്പിക്കുന്ന മഹാത്മാ ഗാന്ധിയുടെ സത്യം, അഹിംസ, ധാർമ്മിക ധൈര്യം എന്നിവയുടെ ശാശ്വത പൈതൃകത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയിലേക്കുള്ള കൂട്ടായ യാത്രയിൽ മാർഗനിർദേശ തത്വങ്ങളായി വർത്തിക്കുന്ന ഗാന്ധിജിയുടെ ആദർശങ്ങളോടുള്ള രാഷ്ട്രത്തിന്റെ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു.
എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു:
“മനുഷ്യ ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച പ്രിയപ്പെട്ട ബാപ്പുവിന്റെ അസാധാരണമായ ജീവിതത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ദിനമാണ് ഗാന്ധിജയന്തി. ധൈര്യവും ലാളിത്യവും എങ്ങനെ വലിയ മാറ്റത്തിന്റെ ഉപകരണങ്ങളാകാമെന്ന് അദ്ദേഹം തെളിയിച്ചു. വ്യക്തികളെ ശാക്തീകരിക്കുന്നതിനുള്ള അനിവാര്യമായ മാർഗമായി സേവനത്തിന്റെയും കാരുണ്യത്തിന്റെയും ശക്തിയിൽ അദ്ദേഹം വിശ്വസിച്ചു. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ നാം അദ്ദേഹത്തിന്റെ പാത പിന്തുടരും.”
