എരുമേലി :മഹല്ലാ മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേനവും നടത്തി

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ ഫളാഷ് മാർച്ച് നടത്തി. എരുമേലി പുത്തൻവീട്ടിൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് പ്രൈവറ്റ് ബസ്സ്റ്റാൻറ് കെ.എസ്.ആർ.റ്റിസി ജംഗ്ഷൻ വഴി പേട്ടക്കവലയിൽ സമാപിച്ചു. ജമാഅത്ത് പ്രസിഡൻ്റ് നാസർ പനച്ചി യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമേളനത്തിൽ സെക്ര ട്ടറി മിഥുലാജ് പുത്തൻവീട് സ്വഗതവും ഹൈകോടതി സീനിയർ അഭിഭാഷകൻ അഡ്വ.മുഹമ്മദ് ഷാ മുഖ്യപ്രഭാഷണവും നടത്തി. മഹൽ ഇമാം റിയാസ് അഹമ്മദ് മിസ്ബാഹി ഹാജി മുഹമ്മദ് ഇസ്മയിൽ മൗലവി, ഹബീബ് മുഹമ്മദ് മൗലവി, വൈസ് പ്രസിഡൻ്റ് സലീം കണ്ണങ്കര, ജോയിൻ്റ് സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി മിഥുലാജ് പുത്തൻവീട് സ്വഗതവും ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ നന്ദിയും പറഞ്ഞു. ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ നൈസാം. പി. അഷറഫ്, ഹക്കീം മാടത്താനി, അനസ് മുഹമ്മദ് പുത്തൻവീട്, സലീം പറമ്പിൽ, അബ്‌ദുൽ നാസർ ചക്കാലക്കൽ ഷിഫാസ് എം.ഇസ്മയിൽ കിഴക്കേതിൽ തുടങ്ങിവർ റാലിക്ക് നേതൃത്വം നൽകി. ജമാഅത്തിന്റെ കീഴിലുള്ള മുഴുവൻ ശാഖമഹൽ ഇമാമീങ്ങളും ഭാരവാഹികളും ജമാഅത്ത് അംഗങ്ങളും റാലിയിൽ പങ്കെടുത്തു.