കോട്ടയം : കാർഷിക വിജ്ഞാനവിനോദവിപണന പ്രദർശനവും ചർച്ചകളും മത്സരങ്ങളുമായി കോഴാ ഫാം ഫെസ്റ്റ് ‘ഹരിതാരവം ഇന്നുമുതൽ കുറവിലങ്ങാട് കോഴായിൽ നടക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വൈകിട്ട് നാലിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. കോഴായിലെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിപാടി.