സൂക്ഷ്മ സംരംഭ കൺസൾട്ടന്റ് നിയമനം

കോയിപ്രം : ബ്ലോക്കിലെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പദ്ധതിയിൽ ഫീൽഡ്തല പ്രവർത്തനത്തിന് സൂക്ഷ്മസംരംഭ കൺസൾട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായ 25 – 45 പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബശ്രീ കുടുംബാംഗങ്ങൾക്കും ഓക്‌സിലറി അംഗങ്ങൾക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഓണറേറിയം. ചെറുകിട സംരംഭമേഖലകളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.
പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയൽക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസിൽ, ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാമിഷൻ കോ – ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, കളക്ടറേറ്റ്, മൂന്നാംനില, പത്തനംതിട്ട വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 13. ഫോൺ : 9746488492, 9656535697.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!