കൊച്ചി: ലയണൽ മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിന് മുന്നോടിയായി ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി.ടീം താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം, യാത്രകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകും.
മത്സരം നടക്കുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ടീം മാനേജർ വിലയിരുത്തും. ഒപ്പം കായികമന്ത്രി വി. അബ്ദുറഹിമാനുമായും കൂടിക്കാഴ്ച നടത്തും.
നവംബര്‍ 15നാണ് അര്‍ജന്റീന ടീം കേരളത്തിലെത്തുന്നത്. കേരളത്തില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. 15നും 18നും ഇടയിലാണ് മത്സരം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും പുറത്ത് വിട്ടിട്ടുണ്ട്.