തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭക്തന് ആണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിലൂടെ വളരെ കാലികമായ ഒരു ഇടപെടലാണ് ദേവസ്വം ബോര്‍ഡ് നടത്തിയതെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
പിണറായി വിജയന് സ്വന്തം ചിന്തയിലും വിശ്വാസത്തിലും എങ്ങനെയാണ് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പുലര്‍ത്തുന്നതെന്ന് നേരിട്ട് അറിയുന്നവരില്‍ ഒരാളാണ് താൻ. പിണറായി ഭക്തനാണെന്ന് പറഞ്ഞതിനെ വെള്ളാപ്പള്ളിയുടെ നിരീക്ഷണമായി മാത്രമേ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി