ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ എംബിഎ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) 2025 അഭിരുചി പരീക്ഷയ്ക്ക് സെപ്റ്റംബര്‍ 20 ശനിയാഴ്ച വരെ അപേക്ഷിക്കാം. കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2025-ന്റെ വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും iimcat .ac .inCAT എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.2025 പരീക്ഷ 2025 നവംബർ 30-നാണ് പരീക്ഷ നടക്കുക.
അഡ്മിറ്റ് കാർഡ്: 2025 നവംബർ 5 മുതൽ ഡൗൺലോഡ് ചെയ്യാം.
• SC, ST, PwD വിഭാഗക്കാർക്ക്: ₹1,300.
• മറ്റുള്ളവർക്ക്: ₹2,600.
സംവരണ വിഭാഗക്കാർ അപേക്ഷാ പ്രക്രിയയിൽ സാധുവായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ അഞ്ച് പരീക്ഷാ നഗരങ്ങൾ തിരഞ്ഞെടുക്കണം.ഇന്ത്യയിലെ ഏകദേശം 170 നഗരങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലായിരിക്കും പരീക്ഷ നടത്തുക. രജിസ്ട്രേഷന്‍ സമയത്ത്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള അഞ്ച് നഗരങ്ങള്‍ വരെ തിരഞ്ഞെടുക്കാം. എന്നാല്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത് ലഭ്യത അനുസരിച്ചായിരിക്കും.
CAT വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുള്ള മിനിമം അക്കാദമിക് യോഗ്യതകള്‍ ഉള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.