എ​രു​മേ​ലി​യി​ലെ സ്റ്റാ​ൻ​ഡ് ; അ​പ്പീ​ലു​മാ​യി കെ​എ​സ്ആ​ർ​ടി​സി

എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​രു​മേ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡും സ്ഥ​ല​വും മൂ​ന്നു മാ​സ​ത്തി​ന​കം സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ഒ​ഴി​ഞ്ഞു ന​ൽ​ക​ണ​മെ​ന്ന പാ​ലാ സ​ബ് കോ​ട​തി​യു​ടെ വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി കോ​ട്ട​യം ജി​ല്ലാ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ഹ​ർ​ജി പാ​ലാ​യി​ലെ ജി​ല്ലാ കോ​ട​തി​യു​ടെ ബ​ഞ്ചി​ലേ​ക്കു ന​ൽ​കി. ഹ​ർ​ജി പ​രി​ഗ​ണി​ച്ച പാ​ലാ​യി​ലെ ബ​ഞ്ച് കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​നാ​യി അ​വ​ധി​ക്കു വ​ച്ചു. പാ​ലാ സ​ബ് കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല വി​ധി നേ​ടി​യ സ്വ​കാ​ര്യ വ്യ​ക്തി നേ​ര​ത്തെ ജി​ല്ലാ കോ​ട​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​പ്പീ​ൽ ഹ​ർ​ജി​ക്കു ത​ട​സ​വാ​ദം അ​റി​യി​ച്ച് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ദം കേ​ൾ​ക്കാ​നാ​യി പാ​ലാ​യി​ലെ ജി​ല്ലാ കോ​ട​തി ബ​ഞ്ച് അ​പ്പീ​ൽ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ശേ​ഷം അ​വ​ധി​ക്കു വ​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​രാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!