കൽപ്പറ്റ : മുത്തങ്ങ സംഭവത്തില്‍ എ.കെ.ആന്റണിക്ക് മറുപടിയുമായി സി.കെ.ജാനു. വൈകിയ വേളയിലാണെങ്കിലും പോലീസ് നടപടി തെറ്റായിപ്പോയെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. മാപ്പ് പറയുന്നതിനേക്കാള്‍ വേണ്ടത് ആളുകള്‍ക്ക് ഭൂമി നൽകയെന്നതാണ്.
അറസ്റ്റ് വരിക്കാൻ എല്ലാവരും തയാറായിരുന്നു. എന്നാൽ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സർക്കാർ പോവുകയായിരുന്നു.അന്നത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങൾക്ക് എതിരായിരുന്നു.
യുഡിഎഫ് ഗവൺമെന്റ് മാത്രമല്ല അന്നത്തെ പ്രതിപക്ഷ പാർട്ടികളും ആദിവാസികൾക്കെതിരായിരുന്നുവെന്ന് സി.കെ.ജാനു പറഞ്ഞു.
മുത്തങ്ങയിലെ പോലീസ് നടപടിയിൽ എ.കെ.ആന്റണി ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് ജാനുരംഗത്തെത്തിയത്. വെടിവെപ്പ് ഒഴിവാക്കാൻ സർക്കാരിന് കഴിയുമായിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയമായി.