മണ്ണാർക്കാട്ട് കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കോട്ടയം സ്വദേശിനിയായ അഞ്ജുമോൾ (24) ആണ് മരിച്ചത്. 

പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്, ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ യോഗേഷ് അഞ്ജുവിൻ്റെ കഴുത്തിൽ പിടിച്ച് തള്ളിയിടുകയായിരുന്നുഇതാണ് മരണത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!