കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 81,440 രൂപയിലും ഗ്രാമിന് 10,180 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചു രൂപ താഴ്ന്ന് 8,365 രൂപയിലെത്തി.
വെള്ളിയാഴ്ച ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന സർവകാല റിക്കാർഡിലെത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങിയത്. ശനിയാഴ്ചയും ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. 12 ദിവസം കൊണ്ട് നാലായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.