മൊബൈല്‍ സര്‍വ്വീസിംഗില്‍ സൗജന്യപഠനകേന്ദ്രം ബ്ലോക്ക് പഞ്ചായത്തില്‍

കാഞ്ഞിരപ്പളളി : ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി-യുവാക്കന്‍മാര്‍ക്കായി 40 ദിവസത്തെ മൊബൈല്‍ സര്‍വ്വീസിംഗ് ക്ലാസ്സ് സൗജന്യമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്നു.പ്ലസ്ടു വിദ്യാഭ്യാസം ഉളള യുവതി-യുവാക്കന്‍മാര്‍ക്ക് പങ്കെടുക്കാം.40 വയസ്സുവരെയുളള സംരഭം തുടങ്ങാന്‍ ആഗ്രഹമുളളവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം.താത്പര്യം ഉളളവര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരെയോ, പഞ്ചായത്ത് മെമ്പര്‍ വഴിയോ അപേക്ഷ നല്‍കാം എന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കുവേണ്ടി പ്രസിഡന്‍റ് അജിതാ രതീഷ്, വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെണ്ടേ നമ്പര്‍

സുറുമി -7293213666, അശ്വതി – 6282448002

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!