കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ക്ഷീരകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യം വച്ച് അഞ്ച് പശുവിനെയെങ്കിലും വളര്‍ത്തുന്ന ഗുണഭോക്താക്കള്‍ക്ക് കറവയന്ത്രം, പ്രഷര്‍ വാഷര്‍,ചാഫ് കട്ടര്‍,കൗമാറ്റ്,വീല്‍ബാരോ,സ്ലളിപമ്പ്,ആട്ടോമാറ്റിക്ക് ഡ്രിങ്കിംഗ് വാട്ടര്‍ബൗള്‍,ഡംഗ് സ്കാപ്പര്‍ എന്നീ ഉപകരണങ്ങള്‍ 50% വിലക്കുറവില്‍ വിതരണം ചെയ്യുന്നു.പരമാവധി 50000/- രൂപയുടെ ഉപകരണങ്ങളാണ് ഒരാള്‍ക്ക് ലഭ്യമാക്കുക.2025-26 പഞ്ചായത്ത് ഗ്രാമസഭ ഗുണഭോക്ത്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ക്ഷീരകര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭ്യക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി എന്നിവര്‍ അറിയിച്ചു. ഫോണ്‍ നം 9496622317,04828 20112
