കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററൽ കൗൺസിലിന്റെ എട്ടാമത് സമ്മേളനം 13ന് രാവിലെ 10ന് പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിക്കും.
സമ്മേളനത്തിൽ ‘സമുദായ ശക്തീകരണം ആധുനിക കാലഘട്ടത്തിൽ’ എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യും. ഫാ. ജസ്റ്റിൻ മതിയത്ത് വിഷയം അവതരിപ്പിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം, വികാരി ജനറാൾമാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ചാൻസലർ റവ.ഡോ. മാത്യു ശൗര്യാംകുഴി, പ്രൊക്യൂറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവർ നേതൃത്വം നൽകും
