പൊലീസിന്‍റെ അതിക്രൂര മുഖം; എസ്ഐയുടെ നേതൃത്വത്തിൽ യുവാവിനെ തല്ലിച്ചതച്ചു, 2023ലെ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

കുന്നംകുളം :തൃശൂര്‍ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരുന്നത്. സ്റ്റേഷനിൽ എത്തിയത് മുതള്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

എസ്ഐ നുഹ്മാന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. എന്നാൽ, സംഭവത്തിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു പൊലീസ് നീക്കം. തുടര്‍ന്ന് വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന്‍റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായി. പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരമെടുത്ത കേസ് വിചാരണ ഘട്ടത്തിലാണിപ്പോള്‍. പിന്നാലെയാണ് വിവരാവകാശപ്രകാരം മർദ്ദന ദൃശ്യങ്ങൾ പരാതിക്കാന് ലഭിച്ചത്ത്.

സുജിത്ത് പറഞ്ഞ കുന്നുംകുളം പോലീസിന്റെ ക്രൂരമുഖം …..

“സ്റ്റേഷനിലെത്തിച്ച എന്നെ പൊലീസ് ലാത്തികൊണ്ട് പതിനഞ്ച് മിനുട്ടോളം അടിച്ചു.

കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ല.

വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിനായിരുന്നു ഈ ക്രൂരത.

നീ ആരാണ് ഇടപെടാൻ എന്ന് ചോദിച്ച പൊലീസ്, എന്റെ ഷർട്ടിന്റെ കോളറിന് പിടിച്ച് ജീപ്പിൽ കയറ്റി

സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചു.

അതോടെ ഇടത് ചെവിക്ക് കേൾവി കുറവ് ഉണ്ടായി.

കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ല.

സിസിടിവിയിൽ കാണുന്നത് കൂടാതെ കെട്ടിടത്തിന്റെ മുകൾ നിലയിൽ കൊണ്ടുപോയിയും മർദിച്ചു.

ചുമരിനോട് ചേർത്ത് ഇരുത്തി കാൽ നീട്ടിവെപ്പിച്ച് കാലിനടിയിൽ ലാത്തികൊണ്ട് തല്ലി. എന്നിട്ട് നിവർന്ന് നിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ പല തവണ ചെയ്യിപ്പിച്ചു.

മജിസ്‌ട്രേറ്റിന് മുന്നിൽ മർദനത്തെകുറിച്ച് തുറന്നു പറഞ്ഞു.

പിന്നീട് കേസ് ഒതുക്കിതീർക്കാൻ സംസാരങ്ങളുണ്ടായെങ്കിലും ഞാൻ വഴങ്ങിയില്ല.

പൊലീസിൽ തുടരാൻ അവർ അർഹരല്ല.”

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ താൻ നേരിട്ട മർദനം മാധ്യമപ്രവർത്തകരോട് പറയുകയായിരുന്നു യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത്.

നാൾവഴികളിലൂടെ ….

2023 ഏപ്രിൽ അഞ്ചാം തീയതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്നാണ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ചത്.

മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട് അന്തംവിട്ട് നിൽക്കുകയാണ് കേരള ജനത. പോലീസിന് എങ്ങനെ ഇത്രയും ക്രൂരന്മാരായി മാറാൻ കഴിയുന്നു എന്നതാണ് അതിശയം.

മുഖ്യമന്ത്രി പിണറായി വിജയൻ കൂടെക്കൂടെ പറയാറുണ്ട് ഇന്ത്യയിലെ നമ്പർവൺ പോലീസ് ആണ് കേരളത്തിലേത് എന്ന്.

2023 ൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ഈ പോലീസുകാരെ സംരക്ഷിക്കാൻ ഒപ്പം നിന്നത് ഭരണകൂടം ആയിരുന്നു എന്നതാണ് സങ്കടകരം. പോലീസുകാർ കുറ്റം ചെയ്തു എന്ന് ബോധ്യമായിട്ടും കാര്യമായ നടപടി ഒന്നും എടുത്തില്ല ഡിപ്പാർട്ട്മെന്റ്.

ചെയ്തത് സ്ഥലം മാറ്റുക മാത്രം. പിന്നെ ഒന്ന് രണ്ട് ഇൻക്രിമെന്റ് കട്ട് ചെയ്തുവത്രേ.

ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ !

രക്ഷാപ്രവർത്തകർ ഒരുവശത്ത് മർദ്ദിക്കുന്നു. മറുവശത്ത് പോലീസുകാർ ഓടിച്ചിട്ട് തല്ലുന്നു.

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക്രൂ​ര​മ​ർ​ദ​നം. ചൊ​വ്വ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് വി.​എ​സി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

2023 ഏ​പ്രി​ൽ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. എ​സ്‌​ഐ നു​ഹ്‌​മാ​ന്‍, സി​പി​ഒ​മാ​രാ​യ ശ​ശീ​ന്ദ്ര​ന്‍, സ​ന്ദീ​പ്, സ​ജീ​വ​ന്‍ എ​ന്നി​വ​രാ​ണ് സു​ജി​ത്തി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്.

വ​ഴി​യ​രി​കി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളെ അ​കാ​ര​ണ​മാ​യി പോ​ലീ​സ് അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് സു​ജി​ത്തി​നെ സ്റ്റേ​ഷ​നി​ൽ‌ എ​ത്തി​ച്ച് മ​ർ​ദി​ച്ച​ത്. സു​ജി​ത്തി​നെ​തി​രെ അ​ന്ന് വ്യാ​ജ എ​ഫ്ഐ​ആ​റും പോ​ലീ​സ് ഇ​ട്ടി​രു​ന്നു.

എ​ന്നാ​ൽ കോ​ട​തി​യി​ൽ സു​ജി​ത്ത് നി​ര​പ​രാ​ധി എ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു. ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​ൽ സ്റ്റേ​ഷ​നി​ലെ നാ​ല് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്ത‍ി​രു​ന്നു. പോ​ലീ​സ് പൂ​ഴ്ത്തി​വെ​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തു​വി​ട്ട​ത്.

മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മ​ർ​ദി​ച്ച് സു​ജി​ത്തി​നെ ബ​ല​മാ​യി വാ​ഹ​ന​ത്തി​ൽ പോ​ലീ​സ് ക​യ​റ്റി​ക്കൊ​ണ്ടി​പോ​വു​ക​യാ​യി​രു​ന്നു. സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേ​ഷം ജീ​പ്പി​ൽ നി​ന്ന് ഇ​റ​ക്കു​ന്ന​ത് മു​ത​ലു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ആ​ളൊ​ഴി​ഞ്ഞ സി​സി​ടി​വി ഇ​ല്ലാ​ത്ത മു​റി​യി​ൽ സു​ജി​ത്തി​നെ എ​ത്തി​ച്ച് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്നു​ണ്ട്.

കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണി​ത്. സ്റ്റേ​ഷ​നി​ൽ സു​ജി​ത്തി​നെ എ​ത്തി​ച്ച ഉ​ട​നെ ത​ന്നെ എ​സ്‌​ഐ മു​ഖ​ത്ത​ടി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യും. ഈ ​അ​ടി​യി​ലാ​ണ് സു​ജി​ത്തി​ന്‍റെ കേ​ൾ​വി ശ​ക്തി അ​ട​ക്കം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

സു​ജി​ത്ത് മ​ദ്യ​പി​ച്ച് പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് വ്യാ​ജ എ​ഫ്‌​ഐ​ആ​ർ പോ​ലീ​സ് ഇ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ സു​ജി​ത്ത് മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തോ​ടു​കൂ​ടി ചാ​വ​ക്കാ​ട് മ​ജി​സ്‌​ട്രേ​റ്റ് സു​ജി​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ജി​സ്‌​ട്രേ​റ്റ് തി​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​വി​ക്ക് അ​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്ന് സു​ജി​ത്ത് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് മ​ജി​സ്‌​ട്രേ​റ്റ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സു​ജി​ത്ത് ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് കു​ന്നം​കു​ളം മ​ജി​സ്‌​ട്രേ​റ്റ് ഇ​ട​പെ​ട്ട് കേ​സി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലേ​ക്ക് ക​ട​ന്ന​ത്. തു​ട​ർ​ന്ന് കേ​സെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള​ട​ക്കം ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ‌​ക്കെ​തി​രെ കാ​ര്യ​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. ഇ​വ​രെ സ്ഥ​ലം മാ​റ്റു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!