നിലമ്പൂരിൽ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ മാ​നി​ന്‍റെ ജ​ഡം; പു​ലി പി​ടി​ച്ച​തെ​ന്ന് സ്ഥി​രീ​ക​ര​ണം

മ​ല​പ്പു​റം : നി​ല​മ്പു​ർ പോ​ത്തു​ക​ല്ലി​ല്‍ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ൽ മാ​നി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. നി​ല​മ്പു​ര്‍ റേ​ഞ്ചി​ന് കീ​ഴി​ലെ വെ​ള്ളി​മു​റ്റം കൊ​ടീ​രി വ​ന​ത്തി​ന് സ​മീ​പം നൂ​റ്റി​പ്പ​ത്ത് ഏ​ക്ക​റി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മാ​നി​നെ പി​ടി​കൂ​ടി​യ​ത് പു​ലി​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു.

നാ​ലു വ​യ​സ് പ്രാ​യം വ​രു​ന്ന പെ​ണ്‍​മാ​നാ​ണ് ച​ത്ത​ത്. നി​ല​മ്പു​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​എ​സ്. ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​നി​ന്‍റെ ജ​ഡം പോ​സ്റ്റ്മാ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം വ​ന​ത്തി​ല്‍ മ​റ​വ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!