തിരുവനന്തപുരം : ഇന്നും നാളെയും സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ വെളിച്ചെണ്ണ പ്രത്യേക ഓഫറിൽ ലഭിക്കുമെന്ന് മന്ത്രി ജി. ആര്. അനില്‍ അറിയിച്ചു.
1,500 രൂപയോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ പ്രത്യേക ഓഫറായി ലഭിക്കുന്നത്.ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.