ആധാര്‍ പൗരത്വരേഖയല്ല: സുപ്രീംകോടതി

ന്യൂദല്‍ഹി: പൗരത്വം തെളിയിക്കാനുള്ള രേഖയായി ആധാര്‍ കാര്‍ഡിനെ കാണാനാവില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു.

ബിഹാറില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയ്‌ക്ക്‌ശേഷം തയാറാക്കിയ കരട് പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്‌ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നിയമം അനുശാസിക്കുന്നതിനും അപ്പുറത്തേക്കുള്ള പദവിയിലേക്ക് ആധാര്‍ കാര്‍ഡിനെ ഉയര്‍ത്താനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ആധാര്‍ നിയമത്തിലെ വ്യവസ്ഥയില്‍ കവിഞ്ഞ് ആധാറിന്റെ പദവി ഉയര്‍ത്താന്‍ കോടതിക്ക് സാധിക്കില്ല. പൗരത്വത്തിനുള്ള അവകാശമോ പൗരത്വം തെളിയിക്കാനുള്ള രേഖയോ ആയി ആധാറിനെ കണക്കാക്കാനാകില്ലെന്ന് ആധാര്‍ നിയമത്തിന്റെ ഒന്‍പതാം വകുപ്പിലുണ്ട്.

വോട്ടവകാശത്തിനുള്ള പൗരത്വരേഖയായി ആധാറിന്റെ പദവി ഉയര്‍ത്തണമെന്ന ഹര്‍ജിക്കാര്‍ വാദിച്ചപ്പോള്‍ എന്തിനാണ് ആധാറിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നതെന്ന് കോടതി ആരാഞ്ഞു. പൗരത്വത്തിനുള്ള അന്തിമ തെളിവായി ആധാറിനെ പരിഗണിക്കാമെന്ന് ഉത്തരവ് നല്‍കാന്‍ ആവില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!