ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് പുരസ്‌കാരം

ന്യൂദല്‍ഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 ലെ ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള രണ്ട് അധ്യാപകര്‍ പുരസ്‌കാര പട്ടികയില്‍ ഇടം നേടി. തിരുവനന്തപുരം കല്ലറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കിഷോര്‍കുമാര്‍ എം.എസ്, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജി (ഐഐഎസ്ടി) സീനിയര്‍ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ പ്രൊഫ. മനോജ് ബി.എസ് എന്നിവരാണ് മലയാളികളായ പുരസ്‌കാര ജേതാക്കള്‍.

വിദ്യാഭ്യാസത്തോടുള്ള ലിംഗപരമായ സംവേദനക്ഷമതയുള്ള സമീപനത്തിനാണ് കിഷോര്‍കുമാറിന് അംഗീകാരം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ അധ്യാപക പുരസ്‌കാരം നേടിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജി (ഐഐഎസ്ടി) സീനിയര്‍ പ്രൊഫസര്‍ പ്രൊഫ. മനോജ് ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന സ്വാധീനമുള്ള അനുഭവ പഠനം സാധ്യമാക്കുന്ന ഡീപ് ടീച്ചിംഗ് ഉള്‍പ്പെടെ നിരവധി അധ്യാപന നൂതനാശയങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!